ആദ്യകാല ഫുട്ബാളർ ടൈറ്റാനിയം കുഞ്ഞുമുഹമ്മദ് അന്തരിച്ചു

അരീക്കോട്: ഒരു കാലഘട്ടത്തിൽ കേരള ഫുട്ബാളിലെ അറിയപ്പെടുന്ന കളിക്കാരനും പരിശീലകനുമായിരുന്ന ടൈറ്റാനിയം കുഞ്ഞ ുമുഹമ്മദ് എന്ന കരുവാട്ട് കുഞ്ഞുമുഹമ്മദ് (70) അന്തരിച്ചു. അരീക്കോട്ടെ വസതിയിൽ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം .

കേരളത്തിലെ ആദ്യ പ്രഫഷനൽ ഫുട്ബാൾ കളിക്കാരിൽ ഒരാളാണ് കുഞ്ഞുമുഹമ്മദ്. എഴുപതുകളിൽ ഫാറൂഖ് കോളജ് ടീമിനും തുട ർന്ന് കാലിക്കറ്റ് സർവകലാശാലക്ക് വേണ്ടിയും തകർപ്പൻ കളി കാഴ്ചവെച്ചു. പ്രതിരോധനിരയിൽ തിളങ്ങിയ ഇദ്ദേഹത്തെ പിന്ന ീട്​ തിരുവനന്തപുരം ടൈറ്റാനിയം തങ്ങളുടെ ടീമിലുൾപ്പെടുത്തി. തുടർന്ന്, പലതവണ സന്തോഷ് ട്രോഫിയിൽ കേരളത്തിനായി ബൂട്ട് കെട്ടി.

ജൂനിയർ ഇന്ത്യൻ ടീമിന് വേണ്ടിയും കളിച്ചു. എം.എം. ജേക്കബ്, ഹമീദ് തുടങ്ങിയവരോടൊപ്പം പല മത്സരങ്ങളിലും കുഞ്ഞുമുഹമ്മദ് തിളങ്ങി. ഫെഡറേഷൻ കപ്പ്, സേഠ് നാഗ്ജി, ചാക്കോളാസ് ട്രോഫി, ഡ്യൂറൻറ് കപ്പ് തുടങ്ങിയ ടൂർണമ​െൻറുകളിൽ ടൈറ്റാനിയത്തി​​െൻറ പ്രതിരോധം കാത്തു. വിരമിച്ചശേഷം ടൈറ്റാനിയത്തി​​െൻറ പരിശീലകനായും മാനേജറായും പ്രവർത്തിച്ചു. ഭാര്യ: ഹാജറ. മക്കൾ: സിന്ധു, നിഷാൻ, സനീറ, ഡോ. ഷിംറിൻ. ഖബറടക്കം അരീക്കോട്​ താഴത്തങ്ങാടി ജുമാമസ്​ജിദ്​ ഖബർസ്​ഥാനിൽ നടന്നു.

ടൈറ്റാനിയം കുഞ്ഞുമുഹമ്മദ്; ഓർമകളിലെന്നും അചഞ്ചലൻ
അരീക്കോട്: ഫുട്ബാൾ നഴ്സറിയായ അരീക്കോട്ടുനിന്ന്​ ഉയർന്ന​ുവന്ന പ്രഫഷനൽ ഫുട്ബാൾ കളിക്കാരിൽ മുൻപന്തിയിലായിരുന്നു ശനിയാഴ്ച വിട പറഞ്ഞ ടൈറ്റാനിയം കുഞ്ഞുമുഹമ്മദ്. എഴുപതുകളിൽ കേരള ഫുട്ബാളി​​െൻറ ആവേശമായി അരീക്കോട് നിന്നുയർന്ന്​ വന്നവരിൽ യു. മുഹമ്മദ്, സൈനുൽ ആബിദ്, കുഞ്ഞുമുഹമ്മദ് എന്നിവരായിരുന്നു പ്രമുഖർ. യു. മുഹമ്മദും സൈനുൽ ആബിദും കെ.എസ്.ആർ.ടി.സിയിൽ ചേർന്നപ്പോൾ കുഞ്ഞുമുഹമ്മദ് ടൈറ്റാനിയത്തിലെത്തി. ഏത് മുന്നേറ്റനിരയെയും അചഞ്ചലമായി തടുത്തുനിർത്താനുള്ള കുഞ്ഞുമുഹമ്മദി​​െൻറ കഴിവ് സന്തോഷ് ട്രോഫി ടീമിലും ജൂനിയർ ഇന്ത്യൻ ടീമിലുമെത്തിച്ചു.

സെവൻസ് ഫുട്ബാളിൽ അരീക്കോട് ടൗൺ സ്പോർട്സ് ക്ലബി​െൻറ നെടുന്തൂണായി നിന്ന് സംസ്ഥാനത്താകമാനം ഓടിക്കളിച്ച കുഞ്ഞുമുഹമ്മദിനെ പഴയ കൂട്ടാളി യു. മുഹമ്മദ് ആവേശത്തോടെ ഓർക്കുന്നു. കളിക്കാരനെന്ന റോൾ ഭംഗിയായി പൂർത്തിയാക്കിക്കഴിഞ്ഞപ്പോൾ ടൈറ്റാനിയത്തി​​െൻറ മാനേജറായും പരിശീലകനായും കുഞ്ഞുമുഹമ്മദ് തിളങ്ങി. സംസ്ഥാനത്തുടനീളം യാത്ര ചെയ്ത് ടൈറ്റാനിയത്തിന് വേണ്ടി പ്രതിഭകളെ കണ്ടെത്തി ശക്തമായ ടീമാക്കി. അരീക്കോട് ആർ.ജി ഫാസ്​റ്റി​​െൻറ ആദ്യ പ്രസിഡൻറും പരിശീലകനും ഇദ്ദേഹംതന്നെ.

ആവേശത്തിനും ആരവത്തിനുമപ്പുറം കളിയെ ഗൗരവമായി വിശകലനം ചെയ്യുന്ന വിദഗ്ധനെ കൂടിയാണ് കുഞ്ഞുമുഹമ്മദി​​െൻറ നിര്യാണത്തിലൂടെ നഷ്​ടമായത്. ഐ.എസ്.എൽ പോലെയുള്ള ലീഗ് ഫുട്ബാൾ, ഇന്ത്യൻ ഫുട്ബാളിനെ വളർത്തുകയില്ലെന്നായിരുന്നു കുഞ്ഞുമുഹമ്മദി​​െൻറ അഭിപ്രായം. പ്രിയകളിക്കാരനെ ഒരു നോക്കുകാണാൻ നൂറുകണക്കിനാളുകളാണ്​ എത്തിയത്​.

താഴത്തങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്ന ഖബറടക്കത്തിനും തുടർന്ന് നടന്ന അനുശോചനയോഗത്തിനും വൻ ജനാവലിയെത്തി. അനുശോചന യോഗത്തിൽ മുസ്​ലിംലീഗ് സംസ്ഥാന സമിതിയംഗം പി.വി. മുഹമ്മദ്, സി.പി.എം ഏരിയ കമ്മിറ്റിയംഗം എം.ടി. മുസ്തഫ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എ.ഡബ്ല്യു. അബ്​ദുറഹ്മാൻ, കായികതാരം എ. അബ്​ദുസമദ് തുടങ്ങി നിരവധി പേർ സംസാരിച്ചു.

Tags:    
News Summary - footballer titanium kunjumuhammed passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.