Posted On
date_range Updated On
date_range ബാഴ്സലോണക്ക് മിന്നും ജയം (4-0)
മാഡ്രിഡ്: കോവിഡ് കാലത്തെ ഇടവേളക്ക് ശേഷം കളി തുടങ്ങിയപ്പോൾ സ്പാനിഷ് ലീഗിൽ ബാഴ്സലോണക്ക് മിന്നും ജയം. ലയണൽ മെസ്സിയുടെ പ്രകടന മികവിൽ മേലാർക്കയെ 4-0 ന് തകർത്താണ് ഇടവേളക്ക് ശേഷമുള്ള തുടക്കം ടീം ആഘോഷിച്ചത്.
പേശി വേദനയടക്കമുള്ള പ്രശ്നങ്ങളിൽ വലയുകയായിരുന്ന മെസ്സി കളിക്കളത്തിൽ അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഗോളടിക്കുകയും രണ്ട് ഗോളുകളിലേക്ക് വഴി തുറക്കുകയും ചെയ്ത മെസ്സിയുടെ കാലുകളിലായിരുന്നു കളി നിയന്ത്രണം.
കോവിഡ് ഇടവേളക്ക് ശേഷമായിരുന്നെങ്കിലും സാമൂഹിക അകലം ഉറപ്പുവരുത്തുന്ന നിയന്ത്രണങ്ങളൊന്നും കളിക്കളത്തിൽ ഉണ്ടായിരുന്നില്ല. പരസ്പരം ആശ്ലേഷിച്ചാണ് കളിക്കാർ കളം വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.