ബംബോലിം: ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചവരെ ഇക്കാലത്ത് സന്തോഷ് േട്രാഫി ഫുട്ബാൾ ടൂർണമെൻറിൽ കാണാൻ കിട്ടുമോ?. അതും ഇന്ത്യൻ സൂപ്പർ ലീഗിലെ സ്ഥിരം സാന്നിധ്യത്തെ. വിവിധ ഐ ലീഗ് ക്ലബുകളുടെയും ജഴ്സിയണിഞ്ഞ താരമാണ് സന്തോഷ് േട്രാഫിയിൽ ആതിഥേയരായ ഗോവയെ നയിക്കുന്നത് ^ഐ.എസ്.എല്ലിൽ എഫ്.സി പുണെ സിറ്റിയുടെ മിഡ്ഫീൽഡറായ ഫ്രാൻസിസ് ഫെർണാണ്ടസ്.
കഴിഞ്ഞ മത്സരത്തിൽ മേഘാലയക്കെതിരെ ഗോവ 2-1െൻറ വിജയം നേടിയപ്പോൾ ഫ്രാൻസിസ് കളത്തിൽ നിറഞ്ഞുനിന്നിരുന്നു. വ്യാഴാഴ്ച ബംഗാളിനെതിരെ രണ്ടാം മത്സരത്തിനിറങ്ങുന്ന ഗോവക്ക് സെമി ഫൈനൽ സാധ്യത നിലനിർത്താൻ ജയം അനിവാര്യമായതിനാൽ ഫ്രാൻസിസിെൻറ ഉത്തരവാദിത്തവുമേറെ. ഐ.എസ്.എല്ലിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് സന്തോഷ് േട്രാഫിയെന്നാണ് താരത്തിെൻറ പക്ഷം.
ഇതൊരു ചരിത്രപരമായ ടൂർണമെൻറാണ്. സ്വന്തം സംസ്ഥാനത്തെ പ്രതിനിധാനം ചെയ്യുമ്പോൾ അത് വൈകാരികവുമാവുന്നു. വേറെ ഏത് ടീമിന് വേണ്ടി കളിക്കുമ്പോഴും ഈ അനുഭവങ്ങൾ മുതൽക്കൂട്ടാവുമെന്നും ഫ്രാൻസിസ് കൂട്ടിച്ചേർത്തു.
വാസ്കോഡഗാമ സ്വദേശിയായ ഫ്രാൻസിസ് സാൽഗോക്കർ എഫ്.സിയുടെയും ഡെംപോ എഫ്.സിയുടെയും ജഴ്സിയണിഞ്ഞിട്ടുണ്ട്്. 2011ലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറിയത്. 27 മത്സരങ്ങൾ കളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.