കളിക്കിടയിലെ തർക്കം: ഫുട്​ബോൾ താരത്തി​െൻറ ജനനേന്ദ്രിയം​ കടിച്ചു പറിച്ചു

ഫുട്ബാൾ മത്സരത്തിനിടയിലെ സംഘർഷങ്ങളും കൈയാങ്കളിയും സർവ സാധാരണമാണ്​. പലപ്പോഴ​ും അതിരു വിടുന്ന കൈയാങ്കളികൾക ്കൊടുവിൽ കളിക്കാർ ചുവപ്പു കാർഡ്​ കണ്ട്​ പുറത്തു പോകേണ്ടിയും വരാറുണ്ട്​. കളിക്കളത്തിലെ പ്രശ്​നങ്ങൾ റഫറി അവസ ാന റൗണ്ട്​ വിസിൽ മുഴ​ക്കുന്നതോടെ അവസാനിക്കാറാണ്​ പതിവ്​.

എന്നാൽ, ഫ്രഞ്ച് അ​േമച്വർ ലീഗിൽ ഫ്രാൻസിലെ നോർത് ത് ഈസ്റ്റ്‌ പ്രവിശ്യാ ടീമുകളായ ടെർവില്ലെ യൂത്തും സോട്രിച്ച്​ അക്കാദമിയും തമ്മിൽ നടന്ന മത്സരത്തിനിടയിലെ തർക ്കം ചെന്നവസാനിച്ചത്​​ പരിധി കടന്നുള്ള മൃഗീയ ആക്രമണത്തിലായിരുന്നു. വാശിയും ദേഷ്യവും മൂത്ത്​ ഒരു കളിക്കാരൻ എതിർ ടീമിലെ കളിക്കാര​​​​​െൻറ ജനനേന്ദ്രിയം കടിച്ചു പരിക്കേൽപ്പിച്ചു.!!

ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന്​ ഇയാൾക്ക്​ പത്ത്​ തുന്നലുകളാണ്​ വേണ്ടി വന്നത്​. മത്സരത്തിനിടയിലാണ്​ ഇരുവരും തമ്മിലുള്ള പ്രശ്​നങ്ങളുടെ തുടക്കം. കളിക്കിടെ ഇരുവരും പരസ്പരം തർക്കമുണ്ടായെങ്കിലും​ റഫറി ഇരുവർക്കും താക്കീത്​ നൽകി കളിയിൽ തുടരാൻ അനുവദിക്കുകയായിരുന്നു. ഇരു ടീമുകളും ഒരോ ഗോളുകൾ​ നേടിയതോടെ മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തു.

പിന്നീട്​ ഇരുവരും കാർ പാർക്കിങ്ങിൽ വെച്ചു വീണ്ടും തർക്കം തുടർന്നു. ഏറ്റുമുട്ടലി​െനാടുവിൽ സോട്രിച്ച്​ ടീമി​െല കളിക്കാരൻ ടെൽവില്ലെ ടീമംഗത്തി​​​​​െൻറ ജനനേന്ദ്രിയം കടിച്ച് പറിക്കുകയും ചെയ്​തു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന്​ ഫുട്​ബോൾ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ നവംബർ 17ന്​ നടന്ന സംഭവം ‘ലാ റിപ്പബ്ലിക്കൻ ലോറിയോൺ’ എന്ന പത്രം ഇപ്പോഴാണ് പുറത്തു വിട്ടത്. അപൂർവങ്ങളിൽ അത്യപൂർവമായ സംഭവത്തിൽ പങ്കാളികളായ രണ്ടു പേരേയും ശിക്ഷിച്ചതായി മൊസെ ജില്ലാ ഭരണാധികാരി ഇമ്മാനുവേൽ സെലിംഗ് അറിയിച്ചു.

ജനനേന്ദ്രിയത്തിന്​ പരിക്കേൽപ്പിച്ചയാൾക്ക് ശിക്ഷയായി​ അഞ്ച്​ വർഷത്തേക്ക്​ കളി വിലക്ക്​ ഏർപ്പെടുത്തി. പരിക്കേറ്റ്​ ചികിത്സയിൽ കഴിയുന്ന കളിക്കാരനെ സംഘർഷത്തിൽ പങ്കാളിയായ കുറ്റത്തിന്​ ആറ്​ മാസത്തേക്ക്​ കളിക്കുന്നതിൽ നിന്ന്​ വിലക്കിയിട്ടുണ്ട്​. കൂടാതെ കളിക്കാരുടെ സുരക്ഷ ഉറപ്പാക്കാത്തതിന് ടെർവില്ലെ ടീമിന്​ ശിക്ഷയായി രണ്ടു പോയിൻറ്​ കുറക്കുകയും 200 യുറോ പിഴയിടുകയും ചെയ്​തു. സമനിലയിലായ ഇവരുടെ അടുത്ത മത്സരം മെയ് 17ന്​ നടക്കും.

Tags:    
News Summary - football player bites an opponent's genital organ -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.