ഫിഫ ലോകകപ്പ്​: ടീമുകളുടെ എണ്ണം ഇനി 48

സൂറിക്: ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍ റൗണ്ടില്‍ പന്തുതട്ടാന്‍ കൂടുതല്‍ ടീമുകള്‍ക്ക് അവസരം നല്‍കി ഫിഫയുടെ നിര്‍ണായക തീരുമാനം. 2026  മുതല്‍ ലോകകപ്പില്‍ 48 രാജ്യങ്ങള്‍ക്ക് അവസരം നല്‍കാന്‍ ഫിഫ ഭരണസമിതി ഐകകണ്ഠ്യേന അംഗീകാരം നല്‍കി. കൂടുതല്‍ ടീമുകള്‍ക്ക് കളിക്കാന്‍ അവസരമൊരുക്കാനും മത്സരാധിഷ്ഠിതമാക്കാനും ലക്ഷ്യമിട്ടാണ് ഫിഫയുടെ ചരിത്രത്തിലെ നിര്‍ണായക ചുവടുവെപ്പ്. വേള്‍ഡ് കപ്പ് @ 48 എന്ന പ്രചാരണവുമായി പ്രസിഡന്‍റ് പദവിയിലത്തെിയ ജിയാനി ഇന്‍ഫന്‍റിനോയുടെ നീക്കങ്ങള്‍ക്കുള്ള വിജയം കൂടിയായി ഭരണസമിതിയുടെ അംഗീകാരം. 1998 ലോകകപ്പില്‍ ടീമുകളുടെ എണ്ണം 24ല്‍നിന്ന് 32 ആക്കി ഉയര്‍ത്തിയ ശേഷമുള്ള ചരിത്ര ചുവടുവെപ്പ് കൂടിയാണിത്. ഇതോടെ, ഏഷ്യ ഉള്‍പ്പെടെ വന്‍കരകളുടെ അവസരവും ഇരട്ടിയാവും.
ലോകകപ്പിന്‍െറ നിലവാരം കുറക്കുമെന്നതുള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളുടെ വിമര്‍ശനങ്ങള്‍ക്കിടെയാണ് ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. അതേസമയം, ഡീഗോ മറഡോണ അടക്കമുള്ള ഇതിഹാസ താരങ്ങള്‍ ഫിഫക്ക് പിന്തുണയുമായി രംഗത്തത്തെി. ലോകകപ്പ് ആവേശമാക്കാനും കൂടുതല്‍ രാജ്യങ്ങള്‍ക്ക് അവസരം നല്‍കാനും ഇത് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.1930ല്‍ 13 രാജ്യങ്ങളുമായി തുടങ്ങിയ ചാമ്പ്യന്‍ഷിപ്പാണ് നൂറാം വര്‍ഷത്തിലത്തെുമ്പോഴേക്കും രണ്ടിരട്ടിയായി ഉയരുന്നത്.
നേട്ടം ഏഷ്യക്കും ആഫ്രിക്കക്കും
•ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ പന്തുതട്ടല്‍ ഇന്ത്യക്കിനി വിദൂര സ്വപ്നമല്ല. ഏഷ്യക്ക് നേരത്തെയുണ്ടായിരുന്ന ടീം പ്രാതിനിധ്യം 4.5ല്‍ നിന്ന് 8.5 ആയി ഉയരും. ഇതുവരെ നാലു ടീമുകള്‍ നേരിട്ടും അഞ്ചാമത്തെ ടീം തെക്കന്‍ അമേരിക്കയിലെ അഞ്ചാം സ്ഥാനക്കാരുമായി പ്ളേ ഓഫ് കളിച്ച് ജയിച്ചുമാണ് യോഗ്യത നേടിയത്. ഇത് എട്ടു പേരിലേക്ക് ഉയരുന്നതോടെ, ഇന്ത്യ ഉള്‍പ്പെടെ ടീമുകളുടെ സാധ്യതയും ശക്തമാവും.
•ആഫ്രിക്കന്‍ വന്‍കരയുടെ പ്രാതിനിധ്യം 4.5ല്‍നിന്ന് ആറായി ഉയരും.
•യൂറോപ്പില്‍നിന്ന് 13 ടീമുകള്‍ക്കു പകരം 16 ടീമുകള്‍ക്ക് അവസരം, തെക്കനമേരിക്കയില്‍ 4.5ല്‍നിന്ന് ആറു ടീമുകള്‍
•കോണ്‍കകാഫ് 3.5ല്‍നിന്ന് 6.5 ആയും ഓഷ്യാനിയ 0.5ല്‍നിന്ന് ഒന്ന് ആയും ഉയരും. ആതിഥേയരായി ഒരു ടീമും ചേര്‍ന്നാല്‍ 48.
2026ല്‍
കളി എങ്ങനെ?
ടീമുകളുടെ എണ്ണം 32ല്‍നിന്ന് 48 ആയാലും മത്സരദിനങ്ങളുടെ എണ്ണമുയര്‍ത്തില്ളെന്ന് ഫിഫ. എന്നാല്‍, ആകെ മത്സരങ്ങളുടെ എണ്ണം 64ല്‍നിന്ന് 80 ആയി ഉയരും.
ഫൈനലിലത്തെുന്ന രണ്ടു ടീമുകള്‍ക്ക് പരമാവധി മത്സരം ഏഴു മാത്രം. 32 ടീം ഫോര്‍മാറ്റിലും ഇത് ഏഴാണ്.
48 രാജ്യങ്ങള്‍ മൂന്നു ടീമുകളുള്ള 16 ഗ്രൂപ്പുകളായി തിരിഞ്ഞാണ് ആദ്യ റൗണ്ട് മത്സരം. ഓരോ ഗ്രൂപ്പില്‍നിന്ന് ആദ്യ രണ്ടു സ്ഥാനക്കാര്‍ നോക്കൗട്ട് റൗണ്ടിലത്തെും. ബെസ്റ്റ് ഓഫ് 32, പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍, ഫൈനല്‍ എന്നിങ്ങനെ മത്സരക്രമം.

Tags:    
News Summary - Fifa World Cup vote: 48-team plan given unanimous approval in Zurich meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.