അണ്ടർ-17 ലോകകപ്പിനായി പരീക്ഷ മാറ്റിവെച്ച്​ ഗോവ

പനാജി: അണ്ടർ-17 ലോകകപ്പ്​ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ നടക്കാൻ പോവു​േമ്പാൾ, പരീക്ഷപോലും മാറ്റിവെക്കാനൊരുങ്ങുകയാണ്​ ഗോവ. ടൂർണമ​െൻറിനിടെ വിദ്യാർഥികൾക്ക്​ പരീക്ഷയെത്തിയാൽ മത്സരങ്ങളുടെ കാഴ്​ചക്കാർ കുറയുമെന്ന്​ കണക്കുകൂട്ടിയാണ്​ ഗോവൻ വിദ്യാഭ്യാസവകുപ്പ്​ സ്​കൂളുകളോട്​ ആദ്യപാദ പരീക്ഷകൾ മാറ്റിവെക്കാൻ ആവശ്യപ്പെട്ടത്​. 

സംസ്​ഥാനത്തെ എല്ലാ സ്​കൂളുകളിലെയും മേധാവികൾക്ക്​ വിദ്യാഭ്യാസ ഡയറക്​ടർ ജി.പി. ഭട്ട്​ പരീക്ഷാ തീയതി മാറ്റാൻ സർക്കുലർ അയച്ചുകഴിഞ്ഞു. പരീക്ഷ നടത്തേണ്ടവർ​ ഒക്​ടോബർ ഏഴിനുമുമ്പായി നടത്തിയിരിക്കണം. അല്ലാത്തവർ ടൂർണമ​െൻറിനുശേഷം മാത്രമേ പരീക്ഷ നടത്താവൂവെന്നും സർക്കുലറിൽ ആവശ്യപ്പെട്ടു. പുതുതലമുറക്കിടയിൽ ഫുട്​ബാൾ വളർത്തുന്നതി​​െൻറ ഭാഗമായാണ്​ പരീക്ഷ മാറ്റാൻ തീരുമാനി​ച്ചതെന്ന്​ ചീഫ്​ സെക്രട്ടറി ധർമേന്ദ്ര ശർമ അറിയിച്ചു.

ലോകകപ്പ്​ പ്രചാരണക്കമ്മിറ്റി ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയതോടെയാണ്​ വിദ്യാഭ്യാസവകുപ്പ്​ തീരുമാനമെടുത്തതെന്നും ചീഫ്​ സെക്രട്ടറി അറിയിച്ചു. ​ടിക്കറ്റ്​ വിൽപന വർധിച്ചതായും ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളെപ്പോലെ 80 ശതമാനം ടിക്കറ്റുകളും ഗോവയിൽ വിറ്റഴിഞ്ഞതായും ​ശർമ അറിയിച്ചു. 

Tags:    
News Summary - FIFA U17 World Cup: Goa school examinations postponed sports news, malayalam news, madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.