ഫൈ​ന​ൽ കൊ​ൽ​ക്ക​ത്ത​യി​ൽ; കൊച്ചിയിൽ ക്വാർട്ടർ

കൊച്ചി: ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിനുള്ള വേദികൾ തീരുമാനമായി. ഒക്ടോബർ ആറിന് തുടങ്ങി 28ന് ടൂർണമെൻറ് സമാപിക്കും.മത്സരങ്ങൾ നടക്കുന്ന ആറ് വേദികളിലെ നവീകരണ പ്രവർത്തനങ്ങൾ ഫിഫ സംഘം പരിശോധിച്ചശേഷമാണ് മത്സരങ്ങൾ പ്രഖ്യാപിച്ചത്. ഉദ്ഘാടനമത്സരങ്ങൾ ഒക്ടോബർ ആറിന് നവി മുംബൈയിലും ഡല്‍ഹിയിലും നടക്കും. ഒക്‌ടോബര്‍ 28ന് രാത്രി എട്ടിന് കൊൽക്കത്ത സാള്‍ട്ട്‌ലേക് സ്റ്റേഡിയത്തിലാണ് ഫൈനല്‍. 25ന് ഗുവാഹതിയിലും നവി മുംബൈയിലുമായി സെമിഫൈനൽ നടക്കും. സെമി, ഫൈനൽ പോരാട്ടങ്ങൾക്ക് ആതിഥ്യം വഹിക്കാൻ സാധ്യത കൽപിച്ചിരുന്ന കൊച്ചിയിൽ പ്രാഥമിക റൗണ്ട് മത്സരങ്ങളും ഓരോ പ്രീ ക്വാർട്ടർ, ക്വാർട്ടർ പോരാട്ടവുമാണ് നടക്കുക. ഗോവ, ഗുവാഹതി, കൊല്‍ക്കത്ത എന്നീ സ്റ്റേഡിയങ്ങളും ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് വേദിയാവും. 

ഒക്ടോബർ ഏഴ്, 10, 13, 18, 22 തീയതികളിലാണ് കൊച്ചിയിലെ മത്സരങ്ങൾ.  വൈകുന്നേരം അഞ്ചിന് ആദ്യ മത്സരവും രാത്രി എട്ടിന് രണ്ടാം മത്സരവും നടക്കും. നിലവിലെ അടിസ്ഥാനസൗകര്യങ്ങളും പ്രാദേശിക പ്രോത്സാഹനവും പരിഗണിച്ചാണ് ഓരോ വേദിക്കും മത്സരങ്ങള്‍ അനുവദിച്ചതെന്ന് ടൂർണമെൻറ് മേധാവി ഹെയ്മി യാര്‍സ പറഞ്ഞു.  ‘ഫുട്ബാള്‍ ടേക്സ് ഓവര്‍’ എന്ന ടൂര്‍ണമെൻറ് മുദ്രാവാക്യവും ഫിഫ പുറത്തിറക്കി. മത്സരക്രമങ്ങളുടെ നറുക്കെടുപ്പ് ജൂലൈ ഏഴിന് മുംബൈയില്‍ നടക്കും. ടിക്കറ്റ് വില്‍പന ഉടന്‍ ആരംഭിക്കുമെന്ന് ഫിഫ അറിയിച്ചു. കൊച്ചിയിൽ എട്ടും കൊൽക്കത്തയിൽ പത്തും മത്സരങ്ങൾ നടക്കുേമ്പാൾ ഗോവ, ഗുവാഹതി എന്നിവ ഒമ്പത് പോരാട്ടങ്ങൾക്ക് േവദിയാകും. 

പ്രധാന സ്റ്റേഡിയമായ കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിെൻറയും നാല് പരിശീലന മൈതാനങ്ങളുടെയും നവീകരണം ഇഴഞ്ഞുനീങ്ങുന്നതാണ് കൊച്ചിക്ക് തിരിച്ചടിയായത്. ഐ.എസ്.എൽ മത്സരങ്ങളിലെ കാണികളുടെ ബാഹുല്യം കൊച്ചിക്ക് സെമി, ഫൈനൽ മത്സരങ്ങൾക്ക് സാധ്യതയായി പരിഗണിച്ചിരുന്നു. ഇതര വേദികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ച സംഘം കൊച്ചിയിേലതില്‍ മാത്രമാണ് ആശങ്ക അറിയിച്ചത്. 
ആറ് ഗ്രൂപ്പുകളിലായി 24  ടീമുകളാണ് ടൂര്‍ണമെൻറില്‍ അണിനിരക്കുക. ആതിേഥയർ എന്ന നിലയിൽ ഇന്ത്യക്കുപുറെമ ഇറാന്‍, ജപ്പാന്‍, കൊറിയ, ബ്രസീല്‍, പരേഗ്വ ചിലി, കൊളംബിയ, ന്യൂ കാലിഡോണിയ, ന്യൂസിലൻഡ് ടീമുകള്‍ യോഗ്യത നേടി. ഏറെ ആരാധകരുള്ള അർജൻറീനക്ക് യോഗ്യത നേടാനായില്ല.  യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ മേഖലകളില്‍നിന്നുള്ള യോഗ്യതമത്സരങ്ങള്‍ പൂര്‍ത്തിയായില്ല.

Tags:    
News Summary - FIFA U-17 World Cup: Kolkata to host the

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.