അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​: ‘മി​ഷ​ന്‍ 11 മി​ല്യ​ണ്‍’ പദ്ധതിക്ക്​ കൊ​ച്ചി​യി​ല്‍ തു​ട​ക്കം

കൊച്ചി: രാജ്യത്തെ ഒരുേകാടിയിലേറെ കുട്ടികളെ ഫുട്ബാൾ കളിക്കാരാക്കാൻ ലക്ഷ്യമിട്ട് ഫിഫയും ഓള്‍ ഇന്ത്യ ഫുട്‌ബാള്‍ ഫെഡറേഷനും ചേർന്ന് നടപ്പാക്കുന്ന മിഷന്‍ 11 മില്യണ്‍ പദ്ധതിക്ക് കൊച്ചിയില്‍ തുടക്കം. പതിനയ്യായിരത്തിലധികം സ്കൂളുകളിലെ കുട്ടികൾ പങ്കാളികളാകുന്ന പദ്ധതിയിൽ കായികാധ്യാപകർക്കായി ശിൽപശാല ഒരുക്കിയാണ് കേരളത്തിലെ ദൗത്യം ആരംഭിച്ചത്. ലളിതമായ രീതിയിൽ കുട്ടികളെക്കൊണ്ട് സ്കൂളുകളിൽ കളി പഠിപ്പിക്കലും ഫുട്ബാൾ മേളയുമാണ് പദ്ധതിയുടെ അടുത്ത രണ്ടുഘട്ടങ്ങൾ.എറണാകുളം ടൗണ്‍ ഹാളില്‍ ആദ്യഘട്ടമായി ശിൽപശാല സംഘടിപ്പിച്ചു. സബ്കലക്ടര്‍ ഡോ. അദീല അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മിഷന്‍ 11 മില്യണ്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന സോണിയ മിനോച്ച, പ്രതിനിധി അനികേത് മിശ്ര എന്നിവരും പരിപാടിയില്‍ സംസാരിച്ചു.  

ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികളിലൂടെ സ്‌കൂളുകള്‍ക്ക് മിഷന്‍ 11 മില്യണ്‍ സംരംഭത്തില്‍ പങ്കാളികളാവാം. അധ്യാപകര്‍, രക്ഷിതാവ്, വിദ്യാര്‍ഥികള്‍ എന്നിവര്‍ www.mxim.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നേരിട്ടോ മിഷന്‍ 11 മില്യണ്‍ സംരംഭത്തിെൻറ സംസ്ഥാന കോ-ഓഡിനേറ്റര്‍ (മനോജ് േജാൺസൺ) മുഖേനയോ വെബ്‌സൈറ്റിലും സമൂഹമാധ്യമത്തിലും പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്താം. ഇ-മെയില്‍: contact@mxim.in, kochi.kl@mxim.in മിഷന്‍ 11 മില്യണ്‍ സംരംഭത്തില്‍ അംഗമായ തെരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകള്‍ക്ക് ഫിഫ -അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങളുടെയും ഐ.എസ്.എല്‍, ഐ -ലീഗ് മത്സരങ്ങളുടെയും ടിക്കറ്റുകള്‍ ലഭിക്കും. 
Tags:    
News Summary - fifa programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.