സൂറിച്ച്: കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബാൾതാരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിെൻറ ചുരുക്കപ്പട്ടിക പുറത്തിറക്കിയതിന് പിന്നാലെ വിവാദങ്ങളും തലെപാക്കി. സൂപ്പർതാരങ്ങളിൽ മിക്കവരും മത്സരരംഗത്തുണ്ടെങ്കിലും കഴിഞ്ഞ സീസണിൽ ക്ലബിനും രാജ്യത്തിനുമായി മികച്ച പ്രകടനം പുറത്തെടുത്ത മൂന്ന് താരങ്ങൾ 10 പേരുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കാതെ പോയത് ആരാധകരെ ചൊടിപ്പിച്ചു. അലിസൺ ബെക്കർ (ബ്രസീൽ, ലിവർപൂൾ), ബെർണാഡോ സിൽവ (പോർചുഗൽ, മാഞ്ചസ്റ്റർ സിറ്റി), റഹീം സ്റ്റിർലിങ് (ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ സിറ്റി) എന്നീ താരങ്ങൾ എന്തുകൊണ്ട് പട്ടികയിൽനിന്നും പുറത്തായി എന്നാണ് ആരാധക ചോദ്യം.
കഴിഞ്ഞ വർഷം പെങ്കടുത്ത മൂന്ന് മേജർ ടൂർണമെൻറിലും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ നേടിയ അലിസണിനെ തഴഞ്ഞതാണ് ഏറെ വിമർശനത്തിനിടയാക്കിയത്. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, കോപ അമേരിക്ക ടൂർണമെൻറുകളിൽ േഗാൾഡൻ ഗ്ലൗ നേടിയ അലിസൺ ഇൗ നേട്ടം കൈവരിക്കുന്ന ആദ്യ ഗോൾകീപ്പറായിരുന്നു. ലിവർപൂളിനൊപ്പം ചാമ്പ്യൻസ് ലീഗും ബ്രസീലിനൊപ്പം കോപ അമേരിക്ക കിരീടവും സ്വന്തമാക്കിയ അലിസൺ മൂന്ന് ടൂർണമെൻറുകളിലും ഏറ്റവും കൂടുതൽ ക്ലീൻഷിറ്റുകളും സ്വന്തമാക്കി.
തുടർച്ചയായ രണ്ടാം സീസണിലും പ്രീമിയർ ലീഗുയർത്തിയ സിറ്റിയുടെ പ്രകടനത്തിൽ ചാലക ശക്തിയായി പ്രവർത്തിച്ച താരമാണ് സിൽവയും സ്റ്റർലിങ്ങും. ലീഗ് കപ്പിലും എഫ്.എ കപ്പിലും അവരുടെ ടീം മുത്തമിട്ടു. സിൽവ പോർചുഗലിനോടൊപ്പം യുവേഫ നേഷൻസ് ലീഗിലും ജേതാവായി.
സിറ്റിയോടൊപ്പം പ്രീമിയർ ലീഗും അൽജീരിയയോടൊപ്പം ആഫ്രിക്കൻ നേഷൻസ് കപ്പും നേടിയ റിയാദ് മെഹ്റസും ഇത്തരത്തിൽ പുറംതള്ളിപ്പോയവരിലുണ്ട്. അതേസമയം, പരിക്കുകാരണം 17 മത്സരങ്ങൾ നഷ്ടപ്പെട്ട ഹാരി കെയ്ൻ ഇടം നേടിയത് അത്ഭുതപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.