കട്ടക്ക്: തുടർച്ചയായ രണ്ടാം ജയവുമായി മോഹൻ ബഗാൻ ഫെഡറേഷൻ കപ്പ് ഫുട്ബാൾ സെമിയിൽ. ഗ്രൂപ് ബിയിലെ രണ്ടാം മത്സരത്തിനിറങ്ങിയ ബഗാൻ ഷില്ലോങ് ലജോങ്ങിനെ 3-2ന് തകർത്താണ് സെമിയിൽ കടന്നത്. കളിയുടെ മൂന്നാം മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങി പിന്നിൽ പോയെങ്കിലും രണ്ടു മിനിറ്റിനകം തിരിച്ചടിച്ച ബഗാൻ ആദ്യ പകുതി പിരിയുംമുേമ്പ മൂന്ന് ഗോളടിച്ച് ജയമുറപ്പിച്ചു. '
അഞ്ചാം മിനിറ്റിൽ ഡാരിൽ ഡഫിയിലൂടെ തുടങ്ങിയ ഗോൾവേട്ടയിൽ സോണി നോർദെ 27ാം മിനിറ്റിൽ ഫ്രീകിക്കിലൂടെയും കറ്റ്സുമി യുസ 43ാം മിനിറ്റിലും വലകുലുക്കി ബഗാന് ജയമൊരുക്കി. രണ്ടാം പകുതിയിൽ തിരിച്ചുവരവിന് ശ്രമിച്ച ഷില്ലോങ്ങിനായി 80ാം മിനിറ്റിൽ യുത കിനോവകി ലക്ഷ്യംകണ്ടെങ്കിലും മത്സരഫലം അട്ടിമറിക്കാനായില്ല. രണ്ടു കളിയും തോറ്റ ഷില്ലോങ് പുറത്തായി.
മറ്റൊരു മത്സരത്തിൽ ബംഗളൂരു എഫ്.സിയുടെ സെമി മോഹം ഡി.എസ്.കെ ശിവാജിയൻസ് അട്ടിമറിച്ചു. ആദ്യ കളിയിൽ ഷില്ലോങ്ങിനെ വീഴ്ത്തിയ ബംഗളൂരുവിനെ 2-0ത്തിനാണ് ശിവാജിയൻസ് തോൽപിച്ചത്. 71, 76 മിനിറ്റുകളിൽ യുവാൻ ക്വീറോയിലൂടെയാണ് ശിവാജിയൻസ് സ്കോർ ചെയ്തത്. ഇതോടെ, രണ്ടു കളിയിൽ മൂന്ന് പോയൻറുള്ള ശിവാജിയൻസിനും ബംഗളൂരുവിനും വെള്ളിയാഴ്ചയിലെ മത്സരം നിർണായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.