കട്ടക്ക്: ഗ്രൂപ് എയിലെ അവസാന മത്സരത്തിൽ െഎേസാളിനോട് സമനില പിടിച്ച് ഇൗസ്റ്റ് ബംഗാൾ ഫെഡറേഷൻ കപ്പ് സെമിയിൽ പ്രവേശിച്ചു. ഗോൾവലക്ക് നേരെ ഒരു ഡസനിലേറെ ആക്രമണം നടന്നിട്ടും ഗോൾ മാത്രം മാറിനിന്ന മത്സരത്തിൽ സമനിലയോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ഇൗസ്റ്റ് ബംഗാൾ സെമിയിലേക്ക് കുതിച്ചത്. ഗ്രൂപ് എയിൽനിന്ന് െഎേസാളും ബിയിൽനിന്ന് മോഹൻ ബഗാനും നേരത്തെ സെമി ഉറപ്പിച്ചിരുന്നു. അതേസമയം, ചെെന്നെ എഫ്.സിയോട് തോറ്റ് ചർച്ചിൽ ബ്രദേഴ്സ് സെമി കാണാതെ പുറത്തായി. സെമി സാധ്യത നിലനിർത്താൻ രണ്ട് ഗോളിെൻറ വ്യത്യാസത്തിലെങ്കിലും ജയം അനിവാര്യമായിരുന്ന മത്സരത്തിൽ 1-3നാണ് ചർച്ചിൽ തോറ്റത്. ടൂർണമെൻറിൽ ചെെന്നെയുടെ ആദ്യ ജയമാണിത്.
18ാം മിനിറ്റിൽ ധൻപാൽ ഗണേശാണ് ചെന്നൈക്കായി ആദ്യ ഗോൾ നേടിയത്. പന്തുമായി ഒറ്റക്ക് മുേന്നറിയ ധൻപാൽ ചർച്ചിൽ പ്രതിരോധനിരയെ നോക്കുകുത്തിയാക്കി നിർത്തിയാണ് വലകുലുക്കിയത്. മത്സരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ചെെന്നെയുടെ രണ്ടാം ഗോളെത്തി. നന്ദകുമാറിെൻറ പാസിൽ എഡ്വിൻ സിഡ്നിയാണ് ലീഡുയർത്തിയത്. 79ാം മിനിറ്റിൽ ചാൾസ് ഡിസൂസയിലൂടെ മൂന്നാം ഗോൾ കുറിച്ച് ചെന്നൈ ചർച്ചിലിന് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. 82ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ബ്രൻഡൻ ഫെർണാണ്ടസാണ് ചർച്ചിലിെൻറ ആശ്വാസ ഗോൾ കുറിച്ചത്. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനെ ശിവാജിയൻസും മോഹൻ ബഗാനെ ബംഗളൂരു എഫ്.സിയും നേരിടും. ബഗാനെതിരെ തോറ്റാൽ ബംഗളൂരുവിെൻറ സെമി സാധ്യത അവതാളത്തിലാകും. ഷില്ലോങ്ങിനെതിരെ ശിവാജിയൻസിനും ജയം അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.