കട്ടക്: ഫെഡറേഷൻ കപ്പ് ഫുട്ബാൾ ടൂർണമെൻറിെല പ്രഥമ മത്സരത്തിൽ കരുത്തരായ ഇൗസ്റ്റ് ബംഗാളും ചർച്ചിൽ ബ്രദേഴ്സും ഒാരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ശക്തമായ പോരാട്ടം കണ്ട മൈതാനത്ത് കളിയുടെ 65ാം മിനിറ്റിൽ ഇൗസ്റ്റ് ബംഗാളാണ് ആദ്യമായി വലകുലുക്കിയത്. വെഡ്സൺ അൻസെൽമെയിലൂടെ മുന്നിലെത്തിയ കൊൽക്കത്തൻ ടീമിനെ 80ാം മിനിറ്റിൽ ഗനീഫൊ േക്രാമയിലൂടെ ചർച്ചിൽ സമനിലയിൽ പിടിക്കുകയായിരുന്നു. കളിയുടെ 12ാം മിനിറ്റിൽ തളികയിലെന്നപോലെ ലഭിച്ച സുവർണാവസരം കളഞ്ഞുകുളിച്ച ഇൗസ്റ്റ് ബംഗാളാണ് ഉടനീളം മുന്നിൽ നിന്നത്. പ്രതിരോധത്തിെൻറ കെട്ടുപൊട്ടിച്ച് പെനാൽറ്റി ബോക്സിൽ കയറിയ വിലിസ് പ്ലാസയാണ് ആദ്യ അവസരം കളഞ്ഞുകുളിച്ചത്. ഗോളി മാത്രം മുന്നിൽ നിൽക്കെ ഷോട്ട് പാഴായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.