ബംഗളൂരു: അയൽക്കാരായ ഹൈദരാബാദ് എഫ്.സിയെ 1-0ത്തിന് വീഴ്ത്തി നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സി െഎ.എസ്.എൽ പോയൻറ് പട്ടികയിൽ രണ്ടാമതെത്തി. ഏഴാം മിനിറ്റിൽ തകർപ്പൻ ഗോളിലൂടെ പ്രതിരോധ താരം നിഷുകുമാറാണ് ബംഗളൂരുവിന് ജയം സമ്മാനിച്ചത്.
ബംഗളൂരു വിങ്ങർ ഉദാന്തയുടെ മുന്നേറ്റം കോർണർ വഴങ്ങി ഹൈദരാബാദ് പ്രതിരോധം രക്ഷപ്പെടുത്തിയതിൽനിന്ന് ലഭിച്ച കോർണർ കിക്കാണ് ഗോളിലേക്ക് വഴിവെച്ചത്. കിക്കെടുത്ത ദിമാസ് ദെൽഗാഡോ തന്ത്രപൂർവം പന്ത് നൽകിയത് ബോക്സിലേക്ക് ഒാടിക്കയറിയ നിഷുകുമാറിന്. നിഷുകുമാറിെൻറ വലങ്കാലനടി ഹൈദരാബാദ് ഗോളി കട്ടിമണിക്ക് ഒരവസരവും നൽകിയില്ല.
23ാം മിനിറ്റിൽ സമനിലക്കുള്ള സുവർണാവസരം ഹൈദരാബാദ് തുലച്ചു. മാഴ്സലീഞ്ഞോയെ ബംഗളൂരു ബോക്സിൽ സുരേഷ് വാങ്ജാം വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത മാഴ്സലീഞ്ഞോയെ നിരാശനാക്കി ഗോളി ഗുർപ്രീതിെൻറ കിടിലൻ സേവ്. റീബൗണ്ട് വലയിലെത്തിക്കാനുള്ള ഹൈദരാബാദിെൻറ ശ്രമവും ഫലം കണ്ടില്ല. രണ്ടാം പകുതിയിൽ ആഷിഖ് കുരുണിയനും പുതിയ സ്പാനിഷ് വിങ്ങർ പെർഡോമോയും പകരക്കാരായി കളത്തിലെത്തിയതോടെ തുടരൻ മുന്നേറ്റങ്ങളുമായി ബംഗളൂരു എതിർബോക്സിൽ സമ്മർദം സൃഷ്ടിച്ചു.
ഇഞ്ചുറി ടൈമിൽ ബംഗളൂരു പ്രതിരോധത്തെ കടന്ന് ഹൈദരാബാദിെൻറ ലിസ്റ്റൻ തൊടുത്ത അപകടരമായ ഷോട്ടിന് മുന്നിൽ ക്രോസ്ബാർ വിലങ്ങുതടിയായി. 15 കളിയിൽ 28 പോയൻറുമായി ബംഗളൂരു രണ്ടാമതും ആറുപോയൻറ് മാത്രമുള്ള ൈഹദരാബാദ് അവസാന സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.