സുവാരസ് രക്ഷകനായി; ബാഴ്സലോണക്ക് തോല്‍വി ഒഴിവായി

ബാഴ്സലോണ: അവസാന മിനിറ്റില്‍ ലൂയി സുവാരസ് നേടിയ ഗോളിലൂടെ ബാഴ്സലോണ തോല്‍വി ഒഴിവാക്കി. ലാ ലിഗയില്‍ റയല്‍ മഡ്രിഡിനെ മറികടക്കാനുള്ള സുവര്‍ണാവസരമായി കണക്കുകൂട്ടിയിറങ്ങിയ ബാഴ്സലോണയെ റയല്‍ ബെറ്റിസാണ് 1-1ന് പിടിച്ചുകെട്ടിയത്. 75ാം മിനിറ്റില്‍ അലക്സ് അല്‍ജീരിയ നേടിയ ഗോളിലൂടെ ലീഡ് നേടിയ ബെറ്റിസിന്‍െറ കൈയിലായിരുന്നു കളി. തിരിച്ചടിക്കാനുള്ള മരണക്കളിക്കിടെ അര്‍ഹിച്ച ഒരു ഗോളും ബാഴ്സയില്‍നിന്ന് അകന്നു. ഇഞ്ചുറി ടൈമിലേക്ക് നീങ്ങുന്നതിന് തൊട്ടുമുമ്പാണ് സുവാരസ് സ്കോര്‍ ചെയ്തത്. ലയണല്‍ മെസ്സിയുടെ അസിസ്റ്റിലൂടെ പിറന്ന അവസരം ഉറുഗ്വായ് താരം മുതലാക്കി. ഇതോടെ, 20 കളിയില്‍ 42 പോയന്‍റുമായി രണ്ടാം സ്ഥാനത്താണ് ബാഴ്സ. 
Tags:    
News Summary - fc barcelona vs real betis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.