ബാഴ്സലോണ: ഒരു ഗോളിന് പിന്നിൽനിന്ന ശേഷം തിരിച്ചുവന്ന ചാമ്പ്യന്മാർക്ക് ലാ ലിഗയി ൽ ഉജ്ജ്വല വിജയം. മെസ്സി മികവിൽ ദുർബലരായ റയോ വയ്യകാനോയെ 3-1ന് വീഴ്ത്തിയ ബാഴ്സലോണ ഇതോടെ തലപ്പത്ത് വീണ്ടും ലീഡ് വർധിപ്പിച്ചു. അവസാനം മുഖാമുഖംനിന്ന ഒരു ഡസൻ മത്സരങ്ങളിലും തോറ്റ റയോ വയ്യകാനോ ശക്തരായ എതിരാളികളെ ഞെട്ടിച്ചാണ് ഇന്നലെ ആദ്യം ഗോൾ നേടിയത്. ബാഴ്സ പ്രതിരോധത്തിലെ രണ്ടുപേരെ മനോഹരമായി മറികടന്ന റൗൾ ഡി തോമസായിരുന്നു സ്കോറർ.
എന്നാൽ, ലീഡിന് കാൽമണിക്കൂറേ ആയുസ്സുണ്ടായുള്ളൂ. െമസ്സിയെടുത്ത ഫ്രീകിക്കിൽ പിക്വെ തലവെച്ച് സമനില പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ സുവാരസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസ്സി ഗോളാക്കി മാറ്റിയതോടെ ബാഴ്സക്ക് ലീഡായി. 82ാം മിനിറ്റിൽ ലഭിച്ച അവസരം അനായാസം വലയിലെത്തിച്ച് സുവാരസ് വിജയം ആധികാരികമാക്കി. ഇതോടെ, ഒന്നാം സ്ഥാനത്ത് ബാഴ്സക്ക് ഏഴു പോയിൻറ് ലീഡായി. റയലുമായി അകലം 12 േപായിൻറും. റയോ ആകെട്ട, പട്ടികയിൽ 19ാം സ്ഥാനത്താണ്. നേരേത്ത ലെഗാനസിനെ ഒരു ഗോളിന് വീഴ്ത്തി അത്ലറ്റികോ മഡ്രിഡും വിജയം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.