എഫ്.എ കപ്പ്: മാഞ്ചസ്റ്റർ സിറ്റി, ചെൽസി അഞ്ചാം റൗണ്ടിൽ
ലണ്ടൻ: എഫ്.എ കപ്പിൽ ജയത്തോടെ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും അഞ്ചാം റൗണ്ടിൽ. ഞായറാഴ്ച നടന്ന മത്സത്തിൽ ന്യൂകാസിൽ യുനൈറ്റഡിനെ 3-0ന് ചെൽസി തോൽപിച്ചപ്പോൾ, മാഞ്ചസ്റ്റർ സിറ്റി കർഡിഫ് സിറ്റിയെ 2-0ന് മറികടന്നു.
ആദ്യ പകുതിയിലെ രണ്ടു ഗോളിലാണ് സിറ്റി കളി ജയിച്ചത്. എട്ടാം മിനിറ്റിൽ ലഭിച്ച െപനാൽറ്റി ബെൽജിയം താരം കെവിൻ ഡിബ്രൂയിൻ മനോഹരമായി വലയിലെത്തിച്ചു. 37ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. ഇത്തവണ പോർചുഗൽ താരം ബെർണാഡോ സിൽവ ഒരുക്കിക്കൊടുത്ത പന്ത് വലയിലെത്തിച്ച് റഹീം സ്റ്റെർലിങ് സിറ്റിയെ വീണ്ടും മുന്നിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ലിറോയ് സെയ്നിന് പരിക്കേറ്റത് ടീമിന് തിരിച്ചടിയായി. പകരക്കാരനായി സെർജിയോ അഗ്യൂറോ കളത്തിലെത്തിയെങ്കിലും പിന്നീട് ലീഡ് നേടാനായില്ല. ന്യൂകാസിലിനെതിരെ ചെൽസിക്കായി മിഷി ബാറ്റ്ഷുഹായ് രണ്ടു ഗോളുകൾ നേടിയപ്പോൾ, മാർകോസ് അലെൻസോയാണ് മൂന്നാം ഗോൾ നേടിയത്. നേരത്തെ, ലിവർപൂൾ വെസ്റ്റ് ബ്രോംവിച് ആൽബിയോണിനോട് തോറ്റ് പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.