ലണ്ടൻ: രണ്ടാഴ്ചക്കാലത്തെ ഇൻറർനാഷനൽ ബ്രേക്കിനുശേഷം യൂറോപ്പിലെ ആഭ്യന്തര ഫുട്ബാൾ ലീഗുകൾക്ക് വീണ്ടും ജീവൻവെക്കുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാ ലിഗ, ഇറ്റാലിയൻ സീരി എ, ജർമൻ ബുണ്ടസ് ലിഗ, ഫ്രഞ്ച് ലീഗ് വൺ തുടങ്ങിയ ലീഗുകളിലെല്ലാം ഇന്നും നാളെയും കളികളുണ്ട്.
പുതുതായി തുടങ്ങിയ യുവേഫ നേഷൻസ് ലീഗിനുവേണ്ടിയായിരുന്നു യൂറോപ്പിലെ ലീഗുകൾക്ക് ഇടവേള നൽകിയിരുന്നത്. നേഷൻസ് ലീഗ് കളിക്കാത്ത ടീമുകൾ സൗഹൃദ മത്സരങ്ങളിലും പന്തുതട്ടി. പ്രീമിയർ ലീഗിൽ എട്ട് അഞ്ചാം റൗണ്ട് മത്സരങ്ങളാണ് ഇന്ന് അരങ്ങേറുന്നത്. എല്ലാ കളികളും ജയിച്ച ലിവർപൂൾ, ചെൽസി, വാറ്റ്ഫോഡ് (12 പോയൻറ് വീതം) ടീമുകളാണ് മുന്നിട്ടുനിൽക്കുന്നത്. ടോട്ടൻഹാം ഹോട്സ്പർ-ലിവർപൂൾ പോരാട്ടമാണ് ഇന്നത്തെ പ്രധാന മത്സരം.
ലാ ലിഗയിൽ മൂന്നു റൗണ്ട് പിന്നിട്ടപ്പോൾ ബാഴ്സലോണയും റയൽ മഡ്രിഡും (മൂന്നു പോയൻറ് വീതം) ആണ് മുന്നിൽ. ബാഴ്സ ഇന്ന് റയൽ സോസിഡാഡിനെയും റയൽ മഡ്രിഡ് അത്ലറ്റിക് ബിൽബാവോയെയും നേരിടും. ഇവയടക്കം ഇന്ന് അഞ്ചു മത്സരങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.