ബാഴ്‌സലോണ: സ്പാനിഷ് ഭീമൻ ബാഴ്‌സലോണ തങ്ങളുടെ പരിശീലകന്‍ ഏണസ്റ്റൊ വാല്‍വെര്‍ദയെ പുറത്താക്കി. സ്പാനിഷ് സൂപ്പര് കപ്പ് സെമി ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോറ്റതിന് പിന്നാലെയാണ് നടപടി. റയല്‍ ബെറ്റിസിന്റെ മുന്‍ പരിശ ീലകൻ ക്വികെ സെറ്റിയെനെ പുതിയ പരിശീലകനായി നിയമിച്ചു. സ്‌പെയിൻ ദേശീയ താരമായ സെറ്റിയൻ ബാഴ്‌സലോണയുടെ അതേ പരിശീലന രീതിയാണ് പിന്തുടരുന്നത്.
55-കാരനായ വാല്‍വെര്‍ദ 2017 മെയ് മാസത്തിലാണ് ലൂയി എൻറിക്വെയുടെ പകരക്കാരനായി ബാഴ്സയിലെത്തുന്നത്. രണ്ട് ലീഗ് കിരീടങ്ങളും ഒരു കോപ്പ ഡെല്‍റേയും ഒരു സൂപ്പര്‍ കോപ്പ് കിരീടവും ബാഴ്‌സക്കായി വാല്‍വെര്‍ദ നേടിക്കൊടുത്തു. ചാമ്പ്യന്‍സ് ലീഗിലെ മോശം പ്രകടനമാണ് പുറത്താകലിലേക്ക് വഴി തുറന്നത്. ലിവര്‍പൂളിനോടും എ.എസ് റോമയോടും തോറ്റാണ് കഴിഞ്ഞ സീസണുകളിൽ ബാഴ്‌സ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.