കൊച്ചി: ഇന്ത്യൻ പ്രതിരോധനിര താരം അനസ് എടത്തൊടികയെ കേരള ബ്ലാസ്റ്റേഴ്സിലെത്തിക്കാൻ ചർച്ചകൾ സജീവം. അടുത്ത സീസൺ െഎ.എസ്.എല്ലിലേക്ക് താരത്തെ സ്വന്തമാക്കാനായി ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറും അനസും ചർച്ച പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. എന്നാൽ, കരാറിൽ ഇതുവരെ ഒപ്പിട്ടിട്ടില്ല. കഴിഞ്ഞ സീസണിൽ ജാംഷഡ്പുർ എഫ്.സിക്കായി കളിച്ച താരത്തെ രണ്ടുവർഷത്തേക്ക് ടീമിലെടുക്കാനാണ് ബ്ലാസ്റ്റേഴ്സ് നീക്കം. സൂപ്പർ കപ്പിന് ശേഷം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
സി.കെ. വീനിത്, റിനോ ആേൻറാ എന്നിവർ ടീം വിടുന്ന സാഹചര്യത്തിൽ കൂടുതൽ മലയാളിതാരങ്ങളെ കൂടെക്കൂട്ടുന്നതിെൻറ ഭാഗമായാണ് അനസിനായി നീക്കം സജീവമാക്കിയത്. മുംബൈ സിറ്റി താരം എം.പി. സക്കീര്‍, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിെൻറ അബ്ദുല്‍ ഹക്കു എന്നിവരുമായി നേരത്തെ കരാര്‍ ഒപ്പിട്ടിരുന്നു.
ഡല്‍ഹി ഡൈനാമോസ് താരമായിരുന്ന അനസിനെ കഴിഞ്ഞ സീസണില്‍ 1.10 കോടി രൂപക്ക് ഡ്രാഫ്റ്റിലൂടെയാണ് ഐ.എസ്.എല്ലിലെ തുടക്കക്കാരായ ജാംഷഡ്പുർ സ്വന്തമാക്കിയത്. പരിക്കുമൂലം എട്ടു മത്സരങ്ങളില്‍ മാത്രമാണ് അനസിന് പന്തു തട്ടാനായത്. 2007ല്‍ മുംബൈ എഫ്.സിയിലൂടെ സീനിയര്‍ കരിയര്‍ തുടങ്ങിയ അനസ് 2011 മുതല്‍ 2015 വരെ പുണെ എഫ്.സിയുടെ താരമായിരുന്നു. ദേശീയ ടീമിനായി ഒമ്പത് മത്സരങ്ങള്‍ കളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.