ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പ് ആദ്യ പാദ സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആധികാരിക ജയം. മാഞ്ചസ്റ്റര്‍ ഡെര്‍ബിയി ല്‍ 3 -1നാണ് സിറ്റി യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.
സിറ്റിക്കായി ബെര്‍ണാഡോ സില്‍വ, റിയാദ് മഹ്‌റസ്, ആന്ദ്രേസ് പെരേര(സെല്‍ഫ് ഗോള്‍) എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ നേടിയത്. കഴിഞ്ഞ മാസം പ്രീമിയര്‍ ലീഗ് ഡെര്‍ബിയിലേറ്റ തോല്‍വിക്ക് (2-1) മധുരപ്രതികാരം കൂടിയായി സിറ്റിയുടെ ഈ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.