ലണ്ടൻ: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരങ്ങൾക്കായി താൽക്കാലിക വിരാമമിട്ടിരുന്ന ക്ലബ് ഫുട്ബാൾ പോരാട്ടങ്ങൾ വീണ്ടും ചൂടുപിടിക്കുന്നു. ഇംഗ്ലണ്ടിൽ വമ്പന്മാരായ ലിവർപൂൾ, ടോട്ടൻഹാം ഹോട്സ്പർ, ചെൽസി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ലെസ്റ്റർ സിറ്റി തുടങ്ങിയവർ ശനിയാഴ്ച കളത്തിലിറങ്ങുേമ്പാൾ ബയേൺ മ്യൂണിക്കും ബൊറൂസിയ ഡോർട്ട്മുണ്ടും ബുണ്ടസ് ലീഗിൽ പന്തുതട്ടും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളും എവർട്ടനും കൊമ്പുകോർക്കുേമ്പാൾ നാളുകൾക്കുശേഷം പോയൻറ് പട്ടികയിൽ അഞ്ചാം സ്ഥാനം പിടിച്ചെടുത്ത മാഞ്ചസ്റ്റർ യുനൈറ്റഡ് വെസ്റ്റ് ബ്രോംവിച്ചുമായി ഏറ്റുമുട്ടും. 50 പോയൻറുമായി ഏഴാം സ്ഥാനത്തുള്ള എവർട്ടനെ മറികടക്കാനായാൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ലിവർപൂളിന് മൂന്നാം സ്ഥാനത്തേക്ക് കയറാം. അതേസമയം, വെസ്റ്റ് േബ്രാംവിച്ചിനെതിരെ കളത്തിലെത്തുന്ന മാഞ്ചസ്റ്റർ യുനൈറ്റഡ് പൂർണ തയാറെടുപ്പിലാണ്. എതിരാളികളെ എളുപ്പം മറികടക്കാമെന്നാണ് കോച്ച് േഹാസെ മൗറീന്യോയുടെ അവകാശവാദം. തോൽവി സമ്മതിക്കാെത കുതിക്കുന്ന നിലവിലെ ഒന്നാം സ്ഥാനക്കാരായ ചെൽസിക്ക് ക്രിസ്റ്റൽ പാലസാണ് എതിരാളികൾ. ചെൽസിക്കു പിറകെ രണ്ടാം സ്ഥാനത്തുള്ള ടോട്ടൻഹാം ഹോട്സ്പർ, ബേൺലിക്കെതിരെ പോരാട്ടത്തിനിറങ്ങും.
ജർമനിയിൽ വെല്ലുവിളിക്കാൻ എതിരാളികളില്ലാതെ മുന്നേറുന്ന ബയേൺ മ്യൂണിക് ശനിയാഴ്ച ഒാസ്ബർഗുമായി ഏറ്റുമുട്ടും. 14ാം സ്ഥാനത്തുള്ള ഒാസ്ബർഗിനെ മ്യൂണിക് വമ്പന്മാർക്ക് എളുപ്പം മറികടക്കാനാവും. രണ്ടാം സ്ഥാനക്കാരായ ആർ.ബി ലീപ്സിഗുമായി 13 പോയൻറ് മുന്നിലാണ് ബയേൺ. അതേസമയം, സീസണിൽ കാര്യമായ ഫോം കണ്ടെത്താനാവാത്ത ബൊറൂസിയ ഡോർട്ട്മുണ്ട്, ഷാൽക്കെയുമായി ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.