ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങുന്ന ലെസ്റ്റര്‍ സിറ്റി എഫ്.എ കപ്പില്‍ മുന്നോട്ട്. അധികസമയത്തേക്ക് നീണ്ട ആവേശപ്പോരില്‍ ഇ.എഫ്.എല്‍ ചാമ്പ്യന്‍ഷിപ് ടീമായ ഡര്‍ബി കൗണ്ടിയെ 3-1ന് പരാജയപ്പെടുത്തിയാണ് ലെസ്റ്റര്‍ സിറ്റി മുന്നോട്ടു കുതിച്ചത്. ഇതോടെ എഫ്.എ കപ്പില്‍ റെനിയേരിയും സംഘവും അഞ്ചാം റൗണ്ടില്‍ പ്രവേശിച്ചു. ആദ്യ പാദ മത്സരം 2-2ന് സമനിലയില്‍ പിരിഞ്ഞിരുന്നു. തോല്‍വികള്‍ ഏറ്റുവാങ്ങിക്കൊണ്ടേയിരിക്കുന്ന പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ക്ക് മാനം കാക്കാന്‍ എഫ്.എ കപ്പില്‍ വിജയം അനിവാര്യമായിരുന്നു. അതുകൊണ്ടുതന്നെ ലെസ്റ്റര്‍ കോച്ച് ക്ളാഡിയോ റെനിയേരി സ്വന്തം തട്ടകത്തില്‍ ഗെയിം പ്ളാന്‍ മാറ്റിയാണ് രണ്ടും കല്‍പിച്ചിറങ്ങിയത്.
പ്രീമിയര്‍ ലീഗില്‍ അവസാനം സ്വന്‍സീ സിറ്റിയോടും സമനില വഴങ്ങിതോടെ 10 മാറ്റങ്ങള്‍ വരുത്തിയാണ് ടീമിനെ ഇറക്കിയത്. കോച്ചിന്‍െറ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കളിപുറത്തെടുത്ത ടീം ഒടുവില്‍ വിജയമറിഞ്ഞു. ആദ്യ പകുതിയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷം രണ്ടാം പകുതിയില്‍ വെയ്ല്‍സ് താരം ആന്‍ഡി കിങ്ങാണ് ലെസ്റ്ററിന് ആദ്യ ലീഡ് നല്‍കിയത്. 46ാം മിനിറ്റില്‍ നടത്തിയ സംയുക്താക്രമണത്തില്‍ ഹെഡറിലൂടെയായിരുന്നു ഗോള്‍. ഇതോടെ ഉണര്‍ന്നുകളിച്ച ഡര്‍ബി 61ാം മിനിറ്റില്‍ സമനില പിടിച്ചു. ഫ്രീകിക്ക് ലെസ്റ്റര്‍ താരത്തിന്‍െറ കാലില്‍ തട്ടിതെന്നിമാറി പോസ്റ്റില്‍ പതിക്കുകയായിരുന്നു.
പിന്നീട് തൊണ്ണൂറുമിനിറ്റും ഇരുടീമുകളും പൊരുതിക്കളിച്ചെങ്കിലും വിജയഗോള്‍ മാത്രം പിറന്നില്ല. ഇതോടെ കളി അധികസമയത്തേക്ക് നീങ്ങി. എക്സ്ട്രാ ടൈം തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ (94ാം മിനിറ്റ്) ലെസ്റ്റര്‍ തിരിച്ചടിച്ചു. വില്‍ഫോര്‍ഡായിരുന്നു ഗോള്‍ നേടിയത്. ഒടുവില്‍ 114ാം മിനിറ്റില്‍ ഡിമരേരി ഗ്രേ ഉഗ്രന്‍ ഗോളില്‍ ലെസ്റ്റര്‍ വിജയം ഉറപ്പിച്ചു. ഇതോടെ അവസാന 16ല്‍ ഇടംപിടിച്ച ലെസ്റ്റര്‍ മില്‍വാളുമായി അങ്കംകുറിക്കും. ഫെബ്രുവരി 18നാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.