ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്: യുനൈറ്റഡിനെ തകര്‍ത്ത് ചെല്‍സി

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. 4-0നാണ് ചെല്‍സിയുടെ മുന്‍ പരിശീലകനായ ഹോസെ മോറിഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തകര്‍ന്നടിഞ്ഞത്. പെഡ്രോ, ഗാരി കാഹില്‍, ഏഡന്‍ ഹസാര്‍ഡ്, എന്‍ഗോലോ കാന്‍െറ എന്നിവരാണ് ഗോള്‍ നേടിയത്.  അതേസമയം, സമനില തുടരുന്ന മാഞ്ചസ്റ്റര്‍ സിറ്റി പോയന്‍റ് നിലയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചത്തെി.

സതാംപ്ടനെതിരെ പിന്നിലായ ശേഷം തിരിച്ചത്തെിയാണ് സിറ്റി 1-1ന് സമനില പിടിച്ചത്. നഥാന്‍ റെഡ്മണ്ടിലൂടെ 27ാം മിനിറ്റില്‍ സതാംപ്ടണ്‍ മുന്നിലത്തെുകയായിരുന്നു.

എന്നാല്‍, 55ാം മിനിറ്റില്‍ കെലേച്ചി ഇഹാനാച്ചോ സിറ്റിക്ക് സമനില നേടിക്കൊടുത്തു. ഒമ്പതു കളികളില്‍നിന്ന് 20 പോയന്‍റുമായാണ് സിറ്റി ലീഗില്‍ ഒന്നാമതായത്. ഇതേ പോയന്‍റുള്ള ആഴ്സനല്‍ രണ്ടാമതും ലിവര്‍പൂള്‍ മൂന്നാമതുമാണ്.  ചെല്‍സി നാലാമതാണ്.

 

Tags:    
News Summary - english premier league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.