ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ ചെല്‍സിക്കും ആഴ്സനലിനും ജയം. പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി എവര്‍ട്ടനോട് 1-1ന് സമനില വഴങ്ങിയപ്പോള്‍ ഒപ്പം മത്സരിക്കുന്ന ടോട്ടന്‍ഹാം ഹോട്സ്പറിനെ വെസ്റ്റ്ബ്രോംവിച്ചും(1-1) തളച്ചു. മറ്റുമത്സരങ്ങളില്‍ ബേണ്‍ മൗത്ത് 6-1ന് ഹള്‍സിറ്റിയെയും സ്റ്റോക്സിറ്റി 2-0ത്തിന് സണ്ടര്‍ലന്‍ഡിനെയും വീഴ്ത്തി.
ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിക്ക് സീസണിലെ നാലാം തോല്‍വി സമ്മാനിച്ചായിരുന്നു ചെല്‍സി തുടര്‍ച്ചയായി രണ്ടാം ജയം നേടിയത്. സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നടന്ന പോരാട്ടത്തില്‍ കളിയുടെ ഏഴാം മിനിറ്റില്‍ ഡീഗോ കോസ്റ്റയുടെ വകയായിരുന്നു ആദ്യ ഗോള്‍. പിന്നാലെ എഡന്‍ ഹസാഡ് (33), വിക്ടര്‍ മോസസ് (80) എന്നിവര്‍ ചെല്‍സിക്കായി സ്കോര്‍ ചെയ്തു.
70ാം മിനിറ്റില്‍ പത്തിലേക്ക് ചുരുങ്ങിയിട്ടും പിടിച്ചുനിന്നായിരുന്നു ആഴ്സനല്‍ ജയിച്ചത്. തിയോ വാല്‍കോട്ടിന്‍െറ ഇരട്ട ഗോളില്‍ ലീഡ് ചെയ്യവെയായിരുന്നു ഗ്രനിത് ഷാക ചുവപ്പുകാര്‍ഡുമായി പുറത്തായത്. എങ്കിലും ഗോള്‍ വഴങ്ങാതെ പീരങ്കിപ്പട പിടിച്ചുനിന്നു. മെസ്യൂത് ഓസിലിന്‍െറ വകയായിരുന്നു മൂന്നാം ഗോള്‍.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു സിറ്റി എവര്‍ട്ടനോട് സമനില പിടിച്ചത്. 64ാം മിനിറ്റില്‍ റൊമിലു ലുകാകു എവര്‍ട്ടന് ലീഡ് നല്‍കി. 72ാം മിനിറ്റില്‍ നോളിറ്റോയിലൂടെ സിറ്റി സമനിലയും നേടി. വെസ്റ്റ്ബ്രോംവിചിനോട് 90ാം മിനിറ്റില്‍ സമനില പിടിച്ച് ടോട്ടന്‍ഹാമും തോല്‍വി ഒഴിവാക്കി.
ഇതോടെ, സിറ്റിയും ആഴ്സനലും 19 പോയന്‍റുമായി പട്ടികയില്‍ ഒന്നും രണ്ടുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.