ലണ്ടൻ: പ്രീമിയർ ലീഗിൽ വീണ്ടും വിജയവഴിയിലേക്കെത്തി ആഴ്സനൽ. ഗണ്ണേഴ്സിെൻറ ഗോൾ മെഷീൻ എംറിക് ഒബൂമെയാങ് ര ണ്ടു ഗോളുമായി മിന്നിയ മത്സരത്തിൽ ആഴ്സനൽ 3-1ന് ബേൺലിയെ തോൽപിച്ചു. 18 മത്സരത്തിൽ ഇതോടെ ആഴ്സനലിന് 37 പോയൻറായി. തോൽവിയറിയാത്ത 22 മത്സരങ്ങൾക്കൊടുവിൽ സതാംപ്ടണിനോടും ലീഗ് കപ്പിൽ ടോട്ടൻഹാമിനോടും തോറ്റ ആഴ്സനലിെൻറ മനോഹര തിരിച്ചുവരവാണിത്.
14ാം മിനിറ്റിലാണ് ഒബൂെമയാങ് ആദ്യ ഗോൾ നേടുന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ (48) അലക്സാണ്ടർ ലാകസറ്റെയുമായി േചർന്നു നടത്തിയ കൗണ്ടർ അറ്റാക്കിൽ രണ്ടാം ഗോളും നേടി. ഒരു ഗോളുമായി ബേൺലി (ആഷ്ലി ബാർനെസ്-63) കളിയിലേക്ക് തിരിച്ചെത്താൻ ശ്രമം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഇഞ്ചുറി സമയം പകരക്കാരനായെത്തിയ അലക്സ് ഇവോബിയും (91) ഗോൾ നേടിയതോടെ ഗണ്ണേഴ്സ് ജയം ഉറപ്പിച്ചു. രണ്ടു ഗോളോടെ മുഹമ്മദ് സാലാഹിനെ (11) മറികടന്ന് ഒബൂമയാങ് (12) സ്കോറിങ്ങിൽ ഒന്നാമതെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.