ലണ്ടൻ: ആദ്യ നാലിലെത്താനുള്ള മൗറീന്യോയുടെ മോഹങ്ങൾക്ക് വീണ്ടും തിരിച്ചടി. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് വീണ്ടും 2-2ന് സമനിലയിൽ കുരുങ്ങി. 20 മിനിറ്റിനിടെ രണ്ടു ഗോളിന് പിന്നിൽ നിന്നതിനു ശേഷം തിരിച്ചുവന്നെങ്കിലും കളി ജയിക്കാനായില്ല.
മാറ്റിച്ചും സ്കോട്ട് ടോമിനും ഡിഫൻസിലേക്ക് ഇറങ്ങി 5-3-2 ശൈലിയിൽ പന്തുതട്ടിയ യുനൈറ്റഡ് ട്രാക്കിലാവുന്നതിനു മുേമ്പ ഗോൾ വഴങ്ങിയാണ് തുടങ്ങിയത്. സ്റ്റുവർട്ട് ആംസ്ട്രോങ്ങും (13) സെഡ്രിക് സോറസുമാണ് (20) കളി ചൂടുപിടിക്കും മുേമ്പ മൗറീന്യോയെ ഞെട്ടിച്ചത്. എന്നാൽ, ആദ്യ പകുതിയിൽ തന്നെ യുനൈറ്റഡ് തിരിച്ചുവന്നു. ബെൽജിയം സ്ട്രൈക്കർ റൊേമലു ലുകാകുവും (33) ആൻഡർ ഹെരേരയുമാണ് (39) വല കുലുക്കിയത്. രണ്ടാം പകുതിയിൽ ജയത്തിനായി യുനൈറ്റഡ് നിറഞ്ഞുകളിച്ചെങ്കിലും പിന്നീട് സ്കോർ ചെയ്യാനായില്ല.
ക്ലോഡിയോ റെനിയേരിക്കു കീഴിൽ രണ്ടാം അങ്കത്തിനിറങ്ങിയ ഫുൾഹാമിനെ ചെൽസി 2-0ത്തിന് തോൽപിച്ചു. െപേഡ്രാ (4), റൂബൻ ലോഫ്റ്റസ് ചീക് (82) എന്നിവരുടെ ഗോളിലാണ് ചെൽസിയുടെ ജയം. നേരേത്ത, ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തിയ റെനിയേരി, ആദ്യ മത്സരത്തിൽ സതാംപ്ടണിനെ 3-2ന് തോൽപിച്ചായിരുന്നു അങ്കം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.