ലണ്ടൻ: മാഞ്ചസ്റ്ററിൽ കേമൻ പെപ് ഗ്വാർഡിയോളയുടെ സിറ്റി തന്നെ. ഇത്തിഹാദ് സ്റ്റേഡിയത്തിലെ ആവേശപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ 3-1ന് തരിപ്പണമാക്കിയ സിറ്റി പ്രീമിയർ ലീഗ് കിരീടക്കുതിപ്പിൽ ഒന്നാമതെത്തി.
കളിയുടെ 12ാം മിനിറ്റിൽ ഡേവിഡ് സിൽവയുടെ ത്രസിപ്പിക്കുന്ന ഗോളിലൂടെയായിരുന്നു മുൻ ചാമ്പ്യന്മാരുടെ തുടക്കം. പിന്നാലെ സെർജിയോ അഗ്യൂറോ (48), ഇൽകെ ഗുൻഡോഗൻ (86) എന്നിവരും സ്കോർ ചെയ്തു. 58ാം മിനിറ്റിൽ ആൻറണി മാർഷലിെൻറ പെനാൽറ്റിയിലൂടെയാണ് യുനൈറ്റഡിെൻറ ആശ്വാസം പിറന്നത്.
നാട്ടങ്കത്തിലും പരീക്ഷണം ആവർത്തിച്ച ഹൊസെ മൗറീന്യോ െപ്ലയിങ് ഇലവനിൽനിന്ന് സാഞ്ചസ്, മാറ്റ, ലുകാകു എന്നിവരെ വെട്ടിയേപ്പാൾ റാഷ്ഫോഡ്, ലിൻഗാഡ്, മാർഷൽ എന്നിവരാണ് ആക്രമണം നയിച്ചത്.
അതേസമയം, അഗ്യൂറോ നയിച്ച സിറ്റി മുന്നേറ്റത്തിൽ റിയാദ് മെഹ്റസും റഹിം സ്റ്റർലിങ്ങും കളിമെനഞ്ഞു. ലിവർപൂൾ 2-0ത്തിന് ഫുൾഹാമിനെ തോൽപിച്ചു. ആഴ്സനൽ-വോൾവർ ഹാംപ്ടൻ (1-1), ചെൽസി-എവർട്ടൻ (0-0) മത്സരങ്ങൾ സമനിലയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.