യുനൈറ്റഡിന്​ ആവേശ ജയം; 3-2ന്​ ന്യൂകാസിലിനെ തോൽപിച്ചു

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ​പുറത്താകലി​​െൻറ വക്കിലായിരുന്ന ഹൊസെ മൗറീ​േന്യാക്ക്​ ജീവശ്വാസമേകി മാഞ്ചസ്​റ്റർ യുനൈറ്റഡിന്​ വിജയം. ആദ്യ പകുതിയിൽ രണ്ടു ഗോളിന്​ പിന്നിട്ടുനിന്ന ശേഷം മൂന്ന്​ ഗോളടിച്ച്​ ന്യൂകാസിൽ യുനൈറ്റഡിനെയാണ്​ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ തോൽപിച്ചത്​.

കെന്നഡി (7), യോഷിനോരി മുറ്റോ (10) എന്നിവരുടെ ​േഗാളിൽ മുന്നിൽ കയറിയ ന്യൂകാസിലിനെതിരെ യുവാൻ മാറ്റ (70), ആൻറണി മാർഷ്യൽ (76), അലക്​സി സാഞ്ചസ്​ (90) എന്നിവരാണ്​ മാഞ്ചസ്​റ്ററിന്​ വിജയ​െമാരുക്കിയത്​. ഇതോടെ മാഞ്ചസ്​റ്ററിന്​ 13 പോയൻറായി.ടോട്ടൻഹാം ഹോട്ട്​സ്​പർ 1-0ത്തിന്​​ കാഡിഫ്​ സിറ്റിയെ പരാജയപ്പെടുത്തി. എട്ടാം മിനിറ്റിൽ എറിക്​ ഡിയറാണ്​ ഗോൾ നേടിയത്​.

ഇതോടെ, മൗറീസിയോ പൊച്ചറ്റീ​നോയുടെ സംഘം 18 പോയൻറുമായി മൂന്നാമതെത്തി. എവർട്ടൺ മുൻ ചാമ്പ്യന്മാരായ ലെസ്​റ്റർ സിറ്റിയെ 2-1ന്​ തോൽപിച്ചു. റിച്ചാർലിസൺ , ഗിൽഫി സിഗറോസൺ എന്നിവരാണ്​ എവർട്ടണിനായി ഗോൾ നേടിയത്​.

ബേൺമൗത്ത്​ 4-0ത്തിന്​ വാറ്റ്​ഫോഡിനെയും വോൾവെർ ഹാംപ്​റ്റൺ 1-0ത്തിന്​ ക്രിസ്​റ്റർ പാലസിനെയും തോൽപിച്ചു. ഇന്ന്​ 19 പോ​യ​ൻ​റു​മാ​യി ഒ​പ്പ​ത്തി​നൊ​പ്പ​മു​ള്ള മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യും ലി​വ​ർ​പൂ​ളും ഏറ്റുമുട്ടും.
Tags:    
News Summary - english premier league -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.