ലണ്ടൻ: റഷ്യൻ മണ്ണിൽ അവസാനിപ്പിച്ച ലോകകപ്പ് ഫുട്ബാൾ പടർത്തിയ ആവേശവുമായി കാൽപന്തുലോകം യൂറോപ്പിെൻറ കളിമുറ്റത്തേക്ക് തിരിച്ചുവരുന്നു. ലോകകപ്പ് ഉത്സവത്തിനുശേഷം ‘യു ടേൺ’ എടുത്ത് പന്ത് വീണ്ടും ക്ലബുകളുടെ കളിമുറ്റത്തേക്ക്. ഇടവേള കഴിഞ്ഞ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിന് കിക്കോഫ് കുറിച്ചു. ശനിയാഴ്ച ചെൽസി, ടോട്ടൻഹാം, എവർട്ടനും, ഞായറാഴ്ച നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി, ആഴ്സനൽ, ലിവർപൂൾ ടീമുകൾ കൂടി കളത്തിലിറങ്ങുന്നതോടെ കളിക്കാലം വരവായി.
ഇംഗ്ലണ്ടിൽ പന്തുരുളുന്നതിനൊപ്പം ഫ്രഞ്ച് ലീഗ് സീസണിനും ശനിയാഴ്ച കിക്കോഫ് കുറിക്കും. എ.എസ് മോണകോ ശനിയാഴ്ചയും ചാമ്പ്യൻ ടീമായ പി.എസ്.ജി ഞായറാഴ്ചയും പന്തുതട്ടാനിറങ്ങും. സ്പാനിഷ് ലാ ലിഗ (ആഗസ്റ്റ് 17), സീരി ‘എ’ (18), ജർമൻ ബുണ്ടസ് ലിഗ (24) എന്നിവിടങ്ങളിലും ഇൗ മാസം തന്നെ പുതു പോരാട്ടങ്ങൾക്ക് തുടക്കംകുറിക്കും. താര കൂടുമാറ്റത്തിന് വ്യാഴാഴ്ച വൈകുന്നേരത്തോടെ തിരശ്ശീല വീണു. മുൻ സീസണുകളിൽ ആഗസ്റ്റ് അവസാനം വരെ നീണ്ടുനിന്ന താര കൂടുമാറ്റം ഇക്കുറി പന്തുരുളുംമുേമ്പ അവസാനിപ്പിച്ചാണ് പടയണികൾ അങ്കത്തിനിറങ്ങുന്നത്.
ആഴ്സനൽ
എമിറേറ്റ്സ് സ്റ്റേഡിയം
കോച്ച്: ഉനയ് എംറി,
ക്യാപ്റ്റൻ: ലോറൻറ് കോസിൽനി
2017-18 പ്രകടനം: 6ാം സ്ഥാനം, ( M 38, W 19, D 6, L 13, P 63)
പുതിയൊരു തുടക്കമാണ് ആഴ്സനൽ ആഗ്രഹിക്കുന്നത്. 1996ന് ശേഷം ആഴ്സൻ വെങ്ങറില്ലാതെ ആദ്യമായി ഗണ്ണേഴ്സ് ലീഗ് പോരാട്ടത്തിനിറങ്ങുന്നു. പ്രതിരോധത്തിൽ മുതൽകൂട്ടാവുന്ന ഒരുപിടി താരങ്ങളെ സ്വന്തമാക്കിയാണ് എംറി ടീമിനെ ഒരുക്കുന്നത്.
സ്റ്റാർസ്: മെസ്യൂത് ഒാസിൽ, ഒബുമെയാങ്, അലക്സാണ്ടർ ലകാസറ്റെ, ഗ്രനിത് ഷാക.
ഇൻ: സ്റ്റീഫൻ ലിഷ്റ്റയ്നർ (യുവൻറസ്), ബെർൺ ലെനോ (ലെവർകൂസൻ), സോക്രട്ടീസ് (ബൊറൂസിയ), ലൂകാസ് ടോറിയ (സാംദോറിയ), മാറ്റിയോ ഗ്വിൻഡോസി (ലോറിയൻറ്).
ഒൗട്ട്: മെർടർസാകർ, സാൻറി കാസറോള, ജാക് വിൽഷിയർ, മാറ്റ് മാകി, കലം ചാേമ്പഴ്സ്.
മാഞ്ചസ്റ്റർ യുനൈറ്റഡ്
ഒാൾഡ് ട്രഫോഡ് സ്റ്റേഡിയം
കോച്ച്: ഹൊസെ മൗറീന്യോ
ക്യാപ്റ്റൻ: അേൻറാണിയോ വലൻസിയ
2017-18 പ്രകടനം: 2ാം സ്ഥാനം, ( M 25, W 25, D 6, L 7, P 81)
ഇതാണ് കോച്ച് ഹൊസെ മൗറീന്യോ കാത്തിരുന്ന സീസൺ. രണ്ടു സീസണിനിടെ യുനൈറ്റഡിനെ രണ്ടാം സ്ഥാനത്തെത്തിച്ച അദ്ദേഹം ഇക്കുറി കിരീടമാണ് ലക്ഷ്യമിടുന്നത്. ചില നിർണായക കരാറുകളുമായി ലോകതാരങ്ങളെ അണിനിരത്തിയാണ് മൗറീന്യോ ഇറങ്ങുന്നത്.
സ്റ്റാർസ്: റൊമേലു ലുകാകു, യുവാൻ മാറ്റ, പോൾ പൊഗ്ബ, റാഷ്ഫോഡ്, മാർഷൽ, ഫെല്ലെയ്നി, ഡി ഗിയ.
ഇൻ: ഡിയാഗോ ഡാലറ്റ് (പോർടോ), ഫ്രെഡ് (ഷാക്തർ), ലീ ഗ്രാൻഡ് (സ്റ്റോക്).
ഒൗട്ട്: മൈക്കൽ കാരിക്, ജോ റിലെ, ഡീൻ ഹെൻഡേഴ്സൻ, സാം ജോൺസ്റ്റോൺ, മാറ്റി വില്ലോക്, ജോയൽ പെരേര, അക്സൽ തുവാസാബെ.
മാഞ്ചസ്റ്റർ സിറ്റി
ഇത്തിഹാദ് സ്റ്റേഡിയം
കോച്ച്: പെപ് ഗ്വാർഡിയോള,
ക്യാപ്റ്റൻ: വിൻസൻറ് കൊംപനി
2017-18 പ്രകടനം: 1ാം സ്ഥാനം, ( M 38, W 32, D4, L 2, P 100)
100 േപായൻറിലെത്തി ചാമ്പ്യന്മാരായ എന്ന പദവി നിലനിർത്തുകയാണ് സിറ്റിയുടെ വെല്ലുവിളി. റിയാദ് മെഹ്റസിെൻറ വരവോടെ ടീമിെൻറ ആക്രമണത്തിന് മൂർച്ചകൂടും. താരങ്ങൾ ചോർന്നുേപാവാതെയും സുപ്രധാനമായ ചില കരാറുകളുമായാണ് പെപ് ഗ്വാർഡിയോള ടീമിനെ ഒരുക്കിയത്.
സ്റ്റാർസ്: സെർജിയോ അഗ്യൂറോ, കെവിൻ ഡിബ്രൂയിൻ, ലെറോയ് സാനെ, ഗബ്രിേയൽ ജീസസ്, ഇൽകെ ഗുൻഡോഗൻ, കെയ്ൽ വാകർ, േക്ലാഡിയോ ബ്രാവോ.
ഇൻ: റിയാദ് മെഹ്റസ് (ലെസ്റ്റർ), ഫിലിപ് സാൻഡ്ലർ (സോളെ).
-ഒൗട്ട്: യായാ ടുറെ, പാേബ്ലാ മഫിയോ, ആഷ്ലി സ്മിത്ത്, കീൻ ബ്രയാൻ, ജോ ഹാർട്ട്.
ലിവർപൂൾ
ആൻഫീൽഡ്
കോച്ച്: യുർഗൻ േക്ലാപ്,
ക്യാപ്റ്റൻ: ജോർദൻ ഹെൻഡേഴ്സൻ
2017-18 പ്രകടനം: 4ാം സ്ഥാനം, ( M 38, W 21, D12, L 5, P 75)
ചാമ്പ്യൻസ് ലീഗ് കിരീടം കൈയെത്തും അകലെവെച്ച് നഷ്ടമായ നാടകീയ കുതിപ്പുകളുടെ ഒാർമയിലാണ് ലിവർപൂൾ ഫാൻസ്. യുർഗൻ േക്ലാപ്പിെൻറ മാന്ത്രിക സ്പർശം ടീമിൽ അവർ ഇക്കുറിയും പ്രതീക്ഷിക്കുന്നു.
സ്റ്റാർസ്: സാദിനോ മാനെ, മുഹമ്മദ് സലാഹ്, ആഡം ലല്ലാന, ഷാെമ്പർലെയ്ൻ, അലക്സാണ്ടർ അർനോൾഡ്, ഡാനിയൽ സ്റ്ററിഡ്ജ്, വിർജിൽ വാൻ വിക്.
ഇൻ: ഫാബീന്യോ (മോണകോ), നബി കീറ്റ (ലീപ്സിഷ്), ഷെർദാൻ ഷാകിരി (സ്റ്റോക്), അലിസൺ (റോമ).
ഒൗട്ട്: എംറി കാൻ, ജോൺ ഫ്ലാനഗൻ, ഡാനി വാഡ്, റ്യാൻ കെൻറ്, ഒവി എജാരിയ, ബെൻ വുഡ്ബൺ, ഹെർബി കാനെ.
ലെസ്റ്റർ സിറ്റി
കിങ് പവർ സ്റ്റേഡിയം
കോച്ച്: േക്ലാഡ് പവൽ,
ക്യാപ്റ്റൻ: വെസ് മോർഗൻ
2017-18 പ്രകടനം: 9ാം സ്ഥാനം, ( M 38, W 12, D11, L15, P 47)
2016-17 സീസണിലെ ചാമ്പ്യന്മാർ കഴിഞ്ഞ സീസണിൽ തീർത്തും നിറംമങ്ങിയത് ആരാധകരെപ്പോലും അതിശയിപ്പിച്ചു. കോച്ചിെൻറ മാറ്റവും തരംതാഴ്ത്തൽ ഭീഷണിയും ഒരുവിധം രക്ഷപ്പെട്ടാണ് ലെസ്റ്റർ കഴിഞ്ഞതവണ ഒമ്പതാമന്മാരായത്. ഇക്കുറി പ്രതിരോധം ശക്തിപ്പെടുത്തിയപ്പോൾ, കുന്തമുനയായ റിയാദ് മെഹ്റസിനെ നഷ്ടമായി.
സ്റ്റാർസ്: ഡാനി സിംപ്സൺ, ജാമി വാർഡി, ഹാരി മഗ്വെയ്ർ, ഇസ്ലാം സ്ലിമാനി, ഷിൻജി ഒകസാകി.
ഇൻ: റികാർഡോ പെരേര (പോർടോ), ജെയിംസ് മാഡിസൺ (നോർവിച്), ഡാനി വാഡ് (ലിവർപൂൾ), റാഷിദ് ഗെസൽ (മോണകോ).
ഒൗട്ട്: ബെൻ ഹാമർ, റിയാദ് മെഹ്റസ്, ഡാനിയേൽ ഇവർസൻ, ജോർജ് തോമസ്, അഹ്മദ് മൂസ.
ചെൽസി
സ്റ്റാംഫോഡ് ബ്രിഡ്ജ്
കോച്ച്: മൗറിസിയോ സറി,
ക്യാപ്റ്റൻ: ഗാരി കാഹിൽ
2017-18 പ്രകടനം: 5ാം സ്ഥാനം, ( M 38, W 21, D7, L10, P 70)
മുൻ സീസണിനേക്കാൾ മെച്ചപ്പെടാനുള്ള തയാറെടുപ്പുമായാണ് ചെൽസിയുടെ വരവ്. എഫ്.എ കപ്പ് ചാമ്പ്യന്മാരായിട്ടും കോച്ച് അേൻറാണിയോ കോെൻറക്ക് സ്റ്റാംഫോഡിലെ ഹോട്ട്സീറ്റ് ഉറപ്പിക്കാനായില്ല. അതേസമയം, സീസണിൽ ടീമിെൻറ ട്രാൻസ്ഫറിൽ കാര്യമായ ചലനമുണ്ടായിട്ടില്ലെന്നാണ് നിരീക്ഷണം.
സ്റ്റാർസ്: സെസ്ക് ഫാബ്രിഗസ്, ഡാനി ഡ്രിങ്ക്വാട്ടർ, എൻഗാേളാ കാെൻറ, എഡൻ ഹസാർഡ്, വിക്ടർ മോസസ്, ഒലിവർ ജിറൂഡ്, വില്യൻ, അൽവാരോ മൊറാറ്റ.
ഇൻ: ജോർജീന്യോ (നാപോളി), റോബ് ഗ്രീൻ (ഹഡർഫീൽഡ്), കെപ (ബിൽബാവോ).
ഒൗട്ട്: റീസെ, ജോർദൻ ഹൂട്ടൻ, ജെയ്ക് ക്ലാർക്, കെനഡി, ജേകബ് മഡോക്സ്, കാസി പാമർ.
േടാട്ടൻഹാം
വെംബ്ലി സ്റ്റേഡിയം
കോച്ച്: മൗറിസിയോ പൊച്ചെട്ടിനോ,
ക്യാപ്റ്റൻ: ഹ്യൂഗോ ലോറിസ്
2017-18 പ്രകടനം: മൂന്നാം സ്ഥാനം, ( M 38, W 23, D8, L7, P 77)
ട്രാൻസ്ഫറുകൾ ഒന്നുമില്ലാതെ സീസണിനൊരുങ്ങിയ ഏക ടീമാണ് ടോട്ടൻഹാം. കഴിഞ്ഞ ഏതാനും സീസണുകളായി കാഴ്ചവെക്കുന്ന തകർപ്പൻ പ്രകടനം തന്നെ അതിെൻറ കാരണം. ആസ്റ്റൻവില്ലയുടെ യുവതാരം ജാക്ക് ഗ്രീലിഷിനായി ശ്രമിച്ചെങ്കിലും വിജയംകണ്ടില്ല. എങ്കിലും പൊച്ചെട്ടിനോക്ക് ആശങ്കയില്ല. താരങ്ങളെ നിലനിർത്തുകയായിരുന്നു ലക്ഷ്യം. ലോകചാമ്പ്യൻ ഗോളി ഹ്യൂഗോ ലോറിസ്, ഇംഗ്ലണ്ടിെൻറ ഹാരി കെയ്ൻ എന്നിവർ അടങ്ങിയ ടീം അതിശക്തമാണ്.
സ്റ്റാർസ്: ഹ്യൂഗോ ലോറിക്, കീരൺ ട്രിപ്പിയർ, വെർടോൻഗൻ, ഹാരി കെയ്ൻ, എറിക് ലമേല, മൂസ സിസോകോ, മുസ ഡെംബലെ, ഡിലെ അലി, ക്രിസ്റ്റ്യൻ എറിക്സൻ.
അറിയാമോ?
ഇംഗ്ലീഷ് പ്രീമിയർ ലീഗിെൻറ 27ാം സീസണാണ് 2018-1
സ്ഥാനക്കയറ്റം നേടിയെത്തിയത് മൂന്ന് ടീമുകൾ. കഴിഞ്ഞ സീസൺ ഇ.എഫ്.എൽ ചാമ്പ്യൻഷിപ്പിൽ ആദ്യ മൂന്നു സ്ഥാനക്കാരായ വോൾവർഹാംപ്ടൻ വാൻഡേഴ്സ്, കാഡിഫ് സിറ്റി, ഫുൾഹാം എന്നിവരാണ് പുതു സീസണിലേക്ക് സ്ഥാനക്കയറ്റം നേടിയത്.
മൂന്നുപേർ തരംതാഴ്ത്തെപ്പട്ടു. കഴിഞ്ഞ സീസൺ പ്രീമിയർ ലീഗിൽ അവസാന മൂന്നു സ്ഥാനക്കാരായ വെസ്റ്റ്ബ്രോംവിച്, സ്വാൻസീ സിറ്റി, സ്റ്റോക് സിറ്റി എന്നിവർ ഇക്കുറി ഇ.എഫ്.എൽ ചാമ്പ്യൻഷിപ്പിൽ പന്തു തട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.