ലണ്ടൻ: അർജൻറീനിയൻ ഫുട്ബാൾ താരം എമിലിയാനോ സാല സഞ്ചരിച്ച വിമാനം കാണാതായി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ കാർ ഡിഫ് സിറ്റിക്കുവേണ്ടി ശനിയാഴ്ച 19.3 ദശലക്ഷം ഡോളറിന് കരാർ ഒപ്പിട്ടതിനു പിന്നാലെയാണ് അപകടം. കാർഡിഫിെൻറ ച രിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയായിരുന്നു ഇത്. ഫ്രഞ്ച് ക്ലബായ നാൻറസിലാണ് സാല കളിച്ചിരുന്നത്.
നാൻറസ് ടീമംഗങ്ങളോട് യാത്രപറഞ്ഞശേഷം പുതിയ ക്ലബിേലക്ക് പുറപ്പെട്ടതായിരുന്നു. സിംഗ്ൾ ടർബൈൻ വിമാനത്തിലാണ് ഉത്തര ഫ്രാൻസിലെ നാൻറസിൽനിന്ന് കാർഡിഫിലേക്ക് പുറപ്പെട്ടത്. ചാനൽ ദ്വീപിന് സമീപംവെച്ച് റഡാറിൽനിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. തിങ്കളാഴ്ച രാത്രി 8.30ഒാടെയാണ് അപകടം.
അഞ്ചു വിമാനങ്ങളും രണ്ടു ലൈഫ് ബോട്ടുകളും ഉൾപ്പെട്ട രക്ഷാസംഘം ഉടൻ രംഗത്തെത്തി മേഖല അരിച്ചുപെറുക്കുകയാണ്. 1000 ചതുരശ്ര മൈൽ പ്രദേശത്താണ് പരിശോധന നടക്കുന്നത്. അപകടം നടന്ന് ഒരുദിവസം കഴിഞ്ഞിട്ടും വിമാനത്തിെൻറ അവശിഷ്ടങ്ങൾ കണ്ടെത്താനായിട്ടില്ല. തിരച്ചിൽ തുടരുകയാണ്.
അപകടസൂചനയൊന്നും വിമാനത്തിൽനിന്ന് വന്നിരുന്നില്ലെന്നും റഡാറിൽനിന്ന് ഒറ്റയടിക്ക് അപ്രത്യക്ഷമാകുകയായിരുന്നുവെന്നും വ്യോമയാന അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.