പോർട്ലാൻഡ്: അർജൻറീനിയൻ ഫുട്ബാളർ എമിലിയാനോ സാല സഞ്ചരിച്ച വിമാനത്തിെൻ റ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഒരു മൃതദേഹം കണ്ടെത്തി. ജീർണിച്ച മൃതദേഹം തിരിച്ചറ ിയൽ നടപടികൾക്കായി ബ്രിട്ടനിലേക്ക് കൊണ്ടുപോയി. ഫ്രാൻസിൽനിന്ന് ഇംഗ്ലണ്ടിലേക്കുള്ള വിമാനയാത്രക്കിടെ ജനുവരി 21നാണ് സാലയുടെ വിമാനം തകർന്നുവീണത്.
സാലക്ക് പുറമേ പൈലറ്റ് ഡേവിഡ് ഇബ്ബസ്റ്റണാണ് സ്വകാര്യ വിമാനത്തിൽ ഉണ്ടായിരുന്നത്. ദിവസങ്ങളോളം മേഖല അരിച്ചുപെറുക്കിയെങ്കിലും വിമാനത്തിെൻറ സൂചനയൊന്നും ലഭിച്ചിരുന്നില്ല.
കഴിഞ്ഞദിവസമാണ് വിമാനത്തിെൻറ ചില ഭാഗങ്ങൾ കണ്ടെത്തിയത്. അതിനൊപ്പമായിരുന്നു മൃതദേഹം. ആദ്യദിനങ്ങളിലെ ഫലരഹിത അന്വേഷണത്തിന് പിന്നാലെ തിരച്ചിൽ ഉേപക്ഷിക്കുകയാെണന്ന് സർക്കാർ സംവിധാനങ്ങൾ അറിയിച്ചതോടെ രംഗത്തെത്തിയ സ്വകാര്യ അേന്വഷകരാണ് മൃതദേഹം കണ്ടെത്തിയത്. സാലയുടെ കുടുംബവും സുഹൃത്തുക്കളും ചില കളിക്കാരും ഒാൺലൈൻ കാമ്പയിൻ വഴിയാണ് സ്വകാര്യ തിരച്ചിലിനുള്ള ധനം സമാഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.