180 മില്യൺ റെക്കോർഡ് തുകയിൽ എംബപ്പേ പി.എസ്.ജിയിൽ

പാരീസ്: 180  മില്യൺ ചിലവാക്കി ഫ്രഞ്ച് ക്ലബ് മൊണാകൊയുടെ സൂപ്പർ താരം കെയ്‌ലിയാൻ എംബാപ്പയെ പി.എസ്.ജി സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ മൊണാക്കോയെ കീരിടം അണിയിപ്പിച്ച എംബാപ്പയുടെ വരവ് പി.എസ്.ജിക്കു ശക്തി വർധിപ്പിക്കും. ബാഴ്സലോണയുടെ ബ്രസിൽ സൂപ്പർ താരം നെയ്‌മറിനെ പാരിസിലേക്ക് എത്തിച്ച പി.എസ്.ജിയെ എംബാപ്പയുടെ വരവ് കരുത്തരാക്കും. 18കാരനെ ലോൺ അടിസ്ഥാനത്തിലാണ് മൊണാകൊ പി.എസ്.ജിക്കു കൊടുത്തിട്ടുള്ളത്.

2022 ജൂൺ 30 വരെ താരത്തിന് പി.എസ്.ജിയിൽ കളിക്കാം. ഫ്രഞ്ച് താരമായ എംബപ്പേയെ നേരെത്തെ നെയ്മറിന് പകരക്കാരൻ ആയി ബാഴ്സ ശ്രമിച്ചിരുന്നെങ്കിലും ഫ്രാൻ‌സിൽ തന്നെ തുടരാൻ ആണ് എംബപ്പേ താൽപര്യം പ്രകടിപ്പിച്ചത്.

നെയ്‌മർ കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ ഏറ്റവും മൂല്യം ഏറിയ താരമായി എംബപ്പേ മാറി. നേരത്തെ 222 മില്യൺ ചെലവഴിച്ചാണ് നെയ്‌മറിനെ പി.എസ്.ജി സ്വന്തമാക്കിയത്. തിയറി ഹ​​​െൻറിയുടെ പിൻഗാമി എന്നറിയപ്പെടുന്ന എംബാപ്പ കായികലോകത്തെ വളർന്നുവരുന്ന സൂപ്പർ താരമാണ്. പി.എസ്.ജിയിലേക്കുള്ള മാറ്റത്തിൽ താരം സന്തുഷ്ടി പ്രകടിപ്പിച്ചു.

 

Tags:    
News Summary - Embeppa-sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.