മഡ്രിഡ്: പൊന്നുംവിലക്ക് ചെൽസിയിൽനിന്ന് റയൽ മഡ്രിഡിലേക്ക് കൂടുമാറിയ എഡൻ ഹസാ ഡിന് ശനിയാഴ്ച ലാ ലിഗ അരങ്ങേറ്റം. പേശിവേദന കാരണം മൂന്നാഴ്ച വിശ്രമത്തിലായിരുന് ന താരത്തിന് സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമായിരുന്നു. ശനിയാഴ്ച ലെവാെൻറക്കെതിരെ ഹോം മാച്ചാവും ഹസാഡിെൻറ ലാ ലിഗ അരങ്ങേറ്റം.
ജൂലൈയിൽ ക്ലബിലെത്തിയ താരം ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പ്, ഒാഡി കപ്പ്, സൗഹൃദ മത്സരങ്ങൾ എന്നിവയിൽ കളിച്ചിരുന്നു. നിലവിൽ മൂന്നുകളിയിൽ ഒരു ജയവും രണ്ട് സമനിലയുമായി അഞ്ചാമതാണ് റയൽ. ശനിയാഴ്ച രാത്രിയിൽ ബാഴ്സലോണ വലൻസിയയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.