‘‘അർജന്‍റീനക്കാർക്ക് നിങ്ങളെ വെറുപ്പാണ്’’ -റൊണാൾഡോയോട് ഡിബാല

ബ്യൂണസ് ഐറിസ്: ‘‘എന്നോടോ ബാലാ’’ എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ഡിബാലയോട് ചോദിച്ചിരിക്കുമോ? ഫുട്ബാൾ ആരാധകർ ഇങ് ങനെ ആലോചിച്ചാൽ തെറ്റുപറയാനാകില്ല. ‘അമ്മാതിരി ബർത്താന’മാണ് യുവന്‍റസിലെ സഹതാരം പൗലോ ദിബാല റൊണാൾഡോയോട് പറഞ്ഞത് - ‘‘അർജന്റീനക്കാർക്ക് നിങ്ങളെ വെറുപ്പാണ്’’.

കോവിഡ് ബാധിച്ച് ഇപ്പോൾ ചികിൽസയിൽ കഴിയുന്ന ഡിബാല അർജന്റീന ഫുട്ബാൾ അസോസിയേഷന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘‘ക്രിസ്റ്റ്യാനോ, അർജന്‍റീനയിലുള്ളവർക്ക് താങ്കളെ വെറുപ്പാണ്. താങ്കളുടെ രൂപം, താങ്കളുടെ രീതി തുടങ്ങി താങ്കളുടെ നടത്തം പോലും അവർക്ക് ഇഷ്ടമല്ല. എന്നാൽ, നിങ്ങളെന്നെ വിസ്മയിപ്പിച്ചു എന്നതാണ് സത്യം. നിങ്ങൾ വ്യത്യസ്തനാണ്’’ - ഡിബാല റൊണാൾഡോയോട് പറഞ്ഞു.

എന്നാൽ ഈ വാക്കുകൾക്ക് ചിരിയായിരുന്നു പോർച്ചുഗീസ് താരത്തിന്‍റെ മറുപടി. ‘‘എന്‍റെ രീതികൾ ഇഷ്ടമല്ലാത്ത ഒരുപാട് പേരുണ്ട്. പക്ഷേ ഇതൊക്കെയാണ് ഞാൻ!’’ -ഇതാണ് റൊണാൾഡോ മറുപടിയായി പറഞ്ഞത്.

ഗ്രൗണ്ടിനുള്ളിലും ഗ്രൗണ്ടിനുപുറത്തും ക്രിസ്റ്റ്യാനോ വളരെ നല്ല വ്യക്തിയാണെന്നും മറ്റുള്ളവരെ കേൾക്കാൻ അദ്ദേഹത്തിന് വലിയ താത്പര്യമാണെന്നും അഭിമുഖത്തിൽ ഡിബാല പറയുന്നുണ്ട്.

Tags:    
News Summary - dybala ronaldo interview-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.