ഹോ​ള​ണ്ടിന്​ പുതിയ കോച്ച്​; ഡിക്​ അറ്റ്​ഫോകാറ്റ്​  മൂ​ന്നാം​ത​വ​ണ പരിശീലക വേഷത്തിൽ

ആം​സ്​​റ്റ​ർ​ഡാം: 2018 ലോ​ക​ക​പ്പ്​ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ൽ നി​റം​മ​ങ്ങി പ്ര​തി​സ​ന്ധി​യി​ലാ​യ ​ഹോ​ള​ണ്ടി​ന്​ വി​ജ​യ​മ​ന്ത്ര​മോ​താ​ൻ മു​ൻ പ​രി​ശീ​ല​ക​ൻ അ​റ്റ്​​​ഫോ​കാ​റ്റ്​ എ​ത്തു​ന്നു. മു​ഖ്യ പ​രി​ശീ​ല​ക​നും സ​ഹ​പ​രി​ശീ​ല​ക​നു​മാ​യി അ​ഞ്ചാം ത​വ​ണ​യാ​ണ്​ അ​റ്റ്​​​ഫോ​കാ​റ്റ്​ ഒാ​റ​ഞ്ചു​പ​ട​യ​ണി​യി​ലെ​ത്തു​ന്ന​ത്. മാ​ർ​ച്ചി​ൽ ന​ട​ന്ന ലോ​ക​ക​പ്പ്​ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ബ​ൾ​ഗേ​റി​യ​ക്കെ​തി​രെ തോ​റ്റ​തോ​ടെ പ​രി​ശീ​ല​ക​ൻ ഡാ​നി ബ്ലി​ൻ​റി​​നെ ഹോ​ള​ണ്ട്​ ഫു​ട്​​ബാ​ൾ ​ഫെ​ഡ​റേ​ഷ​ൻ പു​റ​ത്താ​ക്കി​യി​രു​ന്നു. ഇൗ ​ഒ​ഴി​വി​ലേ​ക്കാ​ണ്​ അ​റ്റ്​​​ഫോ​കാ​റ്റി​നെ നി​യ​മി​ച്ച​ത്. മു​ൻ ഹോ​ള​ണ്ട്​ താ​രം റു​ഡ്​ ഗു​ല്ലി​റ്റി​നെ​ അ​റ്റ്​​​ഫോ​കാ​റ്റി​​െൻറ അ​സി​സ്​​റ്റ​ൻ​റാ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.  ​യൂ​റോ​പ്പി​ലെ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ൽ ഗ്രൂ​പ്​​ ‘എ’​യി​ൽ നി​ല​വി​ൽ ബ​ൾ​ഗേ​റി​യ​ക്കു പി​റ​കെ നാ​ലാം സ്​​ഥാ​ന​ത്താ​ണ്​ ഹോ​ള​ണ്ട്. 1992-94 വ​ർ​ഷ​ങ്ങ​ളി​ലാ​ണ്​ ആ​ദ്യ​മാ​യി അ​റ്റ്​​​ഫോ​കാ​റ്റ്​ ദേ​ശീ​യ ടീം ​കോ​ച്ചാ​യി എ​ത്തു​ന്ന​ത്. 1994 ലോ​ക​ക​പ്പി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ​വ​രെ​യെ​ത്തി​യ ഹോ​ള​ണ്ട്​ ബ്ര​സീ​ലി​നോ​ടാ​ണ്​ തോ​റ്റു​പു​റ​ത്താ​വു​ന്ന​ത്. 2002-04 ൽ ര​ണ്ടാ​മ​തും തി​രി​ച്ചെ​ത്തി ​യൂ​​റോ​ക​പ്പി​ൽ ഒാ​റ​ഞ്ച്​ പ​ട​െ​യ അ​റ്റ്​​​ഫോ​കാ​റ്റ്​ യൂ​റോ​ക​പ്പ്​ ഫൈ​ന​ലി​ലെ​ത്തി​ച്ചി​രു​ന്നു.
Tags:    
News Summary - Dick Advocaat named Holland coach with Ruud Gullit as assistant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.