ഫുട്ബാളിൽ സബ്സ്റ്റിറ്റ്യൂഷൻ നിയമവിധേയമാവുന്നത് 1958ലാണ്. അതിനും മുേമ്പ നടന്നൊരു കൗതുകകരമായ കഥ കേൾക്കാം. 1952 ഫെബ്രുവരി 16. അന്നൊക്കെ ഒരു കളിക്കാരന് പരിക്കേറ്റാൽ അയാളുടെ ജോലി മറ്റൊരാളെ ഏൽപിച്ച് മൈതാനത്തുതന്നെ തുടരുകയായിരുന്നു പതിവ്. ഇങ്ങനെ പരിക്കേറ്റ് സൈഡായ ഒരു കളിക്കാരൻ ഗോളടിച്ച് ഹീറോ ആയ കഥയാണിത്.
ഇംഗ്ലീഷ് ഡിവിഷൻ ഒന്ന് ഫുട്ബാളിൽ സ്റ്റോക് സിറ്റിയും ആസ്റ്റൻ വില്ലയും തമ്മിലെ മത്സരമാണ് സീൻ. കളിയുടെ ആദ്യ പകുതിയിൽ തോളിന് പരിക്കേറ്റ സ്റ്റോക് ഗോളി ഡെന്നിസ് ഹീറോഡിന് രണ്ടാം പകുതിയിൽ വേദന അസഹ്യമായി. ഇതോടെ, വിങ്ങിൽ കളിച്ച സാമി സ്മിത്തിന് തെൻറ ഗ്ലൗസും ജഴ്സിയും നൽകി, സ്മിത്തിെൻറ 10ാം നമ്പറിൽ ഡെനിസ് വിങ്ങിൽ നിന്നു. പരിക്കേറ്റ താരമായതിനാൽ എതിരാളികളും പരിഗണിച്ചില്ല. ഒാടിക്കളിക്കാൻ കഴിയാതിരുന്ന ഡെന്നിസിെന തേടി പന്തും എത്തിയില്ല. ഇതിനിടെയാണ് ആ നിമിഷം പിറന്നത്.
എതിർ ഗോൾമുഖം ഒഴിഞ്ഞുകിടന്നപ്പോൾ വഴിതെറ്റിയെത്തിയ പന്ത് ഡെന്നിസിെൻറ ബൂട്ടിൽ. നേരാംവണ്ണം നടക്കാൻ പോലുമാവാത്ത ഡെന്നിസ് പക്ഷേ, പന്തിനെ വെറുതെവിട്ടില്ല. സർവശക്തിയുമെടുത്ത് പോസ്റ്റിലേക്ക് തൊഴിച്ചു. ഗോളി മാറിനിന്ന ആസ്റ്റൻ വില്ല വല ഇളകിയ നിമിഷം. കൈ െപാട്ടിയ ഡെന്നിസ് ഹീറോഡിെൻറ ഗോളിൽ 3-2ന് സ്റ്റോകിെൻറ വിജയം. 2009ൽ 86ാം വയസ്സിൽ മരിച്ച മുൻ ഫുട്ബാളറുടെ കരിയറിലെ അവിസ്മരണീയ നിമിഷവുമായിരുന്നു ഇത്. സ്റ്റോക് സിറ്റിക്കും സ്റ്റോക് പോർടിനുമായി 224 മത്സരം കളിച്ച ഡെന്നിസിെൻറ ഏക ഗോളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.