ടോേക്യാ: ട്രോഫിയുമായി ബൂട്ടഴിക്കണമെന്ന സ്പാനിഷ് സൂപ്പർ താരം ഡേവിഡ് വിയ്യയുടെ ആഗ്രഹം സഫലമായി. കഷിമ ആൻറ്ലേഴ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് വി സൽ കോബ് എംപറേഴ്സ് കപ്പിൽ ജേതാക്കളായതോടെയാണ് നവംബറിൽ വിരമിക്കൽ പ്രഖ്യാപ നവേളയിൽ വിയ്യ പങ്കുവെച്ച ആഗ്രഹം സഫലീകരിച്ചത്. സ്പാനിഷ് ഇതിഹാസം ആന്ദ്രേ ഇനിയെസ്റ്റ, ജർമൻ താരം ലൂകാസ് പൊഡോൾസ്കി എന്നിവരടങ്ങുന്ന താരസമ്പന്നമായ ക്ലബ് അതിെൻറ 54 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കിരീടത്തിൽ മുത്തമിടുന്നത്.
ഒളിമ്പിക്സിനായി പുതുക്കിപ്പണിത ടോക്യോ നാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിെൻറ ഇഞ്ചുറി ടൈമിൽ പൊഡോൾസ്കിയുടെ പകരക്കാരനായി കളത്തിലിറങ്ങിയ 37കാരനെ കരഘോഷത്തോടെയാണ് കാണികൾ വരവേറ്റത്. പരിക്ക് വലച്ചിട്ടും സീസണിൽ 28 മത്സരങ്ങളിൽനിന്ന് 13 ഗോളടിച്ച വിയ്യ ടീമിനായി മികച്ച പ്രകടനമാണ് നടത്തിയത്.
സ്െപയിനിനൊപ്പം ലോകകപ്പും യൂറോകപ്പും സ്വന്തമാക്കിയ വിയ്യ 98 മത്സരങ്ങളിൽനിന്ന് 59 ഗോൾ നേടി രാജ്യത്തിെൻറ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി. ബാഴ്സലോണക്കും അത്ലറ്റികോ മഡ്രിഡിനും വേണ്ടി കളിച്ചശേഷം അമേരിക്കൻ മേജർ സോക്കർ ലീഗിൽ ന്യൂയോർക് സിറ്റിക്കുവേണ്ടി പന്തുതട്ടിയശേഷമാണ് വിയ്യ ജപ്പാനിലേക്കു കുടിയേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.