മഡ്രിഡ്: ജെറാഡ് പിെക്വക്കു പിന്നാലെ മറ്റൊരു സീനിയർ താരം ഡേവിഡ് സിൽവയും സ്പാനിഷ് ഫുട്ബാളിൽനിന്ന് വിരമിച്ചു. 32കാരനായ സിൽവ, സ്പെയിനിെൻറ 2010 േലാകകപ്പ്, 2008, 2012 യൂറോ കപ്പ് കിരീട നേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ച താരമാണ്.
12 വർഷം സ്പെയിനിെൻറ ജഴ്സിയണിഞ്ഞ താരം 125 മത്സരങ്ങളിൽ 35 ഗോളുകൾ നേടി. ‘‘ജീവിതത്തിലെ ഏറ്റവും സങ്കീർണമായ തീരുമാനമാണിത്. ഒരു ഇരിപ്പിൽ എഴുതി പ്രഖ്യാപിച്ചതല്ല വിരമിക്കൽ. പതിറ്റാണ്ടുകാലം അണിഞ്ഞ കുപ്പായം അഴിച്ചുവെക്കാൻ മാസങ്ങൾ ആലോചിച്ച ശേഷമാണ് തീരുമാനിച്ചത്’’ -സിൽവ പറഞ്ഞു.
2001 മുതൽ സ്പെയിനിെൻറ ജൂനിയർ ടീമുകളിൽ കളിച്ചുതുടങ്ങിയ മധ്യനിര താരം, 2006ലാണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. ശേഷം സ്പാനിഷ് ഫുട്ബാളിലെ സുവർണകാലങ്ങളിൽ മധ്യനിരയിലെ നിറസാന്നിധ്യമായി. റഷ്യ ലോകകപ്പ് റഷ്യ ലോകകപ്പ് ടീമിലും സിൽവയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.