റൊണാൾഡോക്ക്​ ചുവപ്പുകാർഡില്ല; പൊട്ടിത്തെറിച്ച്​ ഇറാൻ കോച്ച്

​മോസ്​കോ: തിങ്കളാഴ്​ച നടന്ന ഇറാൻ-പോർചുഗൽ മത്സരത്തിൽ സൂപ്പർ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോക്ക്​ ചുവപ്പുകാർഡ്​ നൽകാത്തതിനെത്തുടർന്ന്​ റഫറിയെയും വാറിനെയും ശക്തമായ ഭാഷയിൽ വിമർശിച്ച് പോർചുഗീസുകാരനായ ഇറാൻ പരിശീലകൻ കാർലോ ക്വീറോസ്​ രംഗത്തെത്തി. കളിയുടെ രണ്ടാം പകുതിയിൽ ഇറാൻ താരമായ മുർതസ പൗരാലിഗൻജിയെ റൊണാൾഡോ ഫൗൾ ചെയ്തിരുന്നു. താരത്തിന്​ ചുവപ്പുകാർഡ് നൽകണോ വേണ്ടയോ എന്നറിയാൻ വാറി​​െൻറ സഹായം തേടിയ റഫറി റൊണാൾഡോക്ക്​ മഞ്ഞക്കാർഡ് കൊടുക്കുകയാണ് ചെയ്തത്.

“റൊണാൾഡോ കൈമുട്ടുകൊണ്ട്​ ഇടിക്കുകയായിരുന്നു. ഫുട്ബാളിൽ ഇതിന്​ ചുവപ്പുകാർഡ്​ നൽകണമെന്നാണ്​ നിയമം. അത് റൊണാൾഡോക്കും മെസ്സിക്കും മാറ്റമില്ല. ഫൗൾ റഫറിക്ക് മനസ്സിലാകാത്തതുകൊണ്ടല്ല, തീരുമാനമെടുക്കാൻ ധൈര്യമില്ലാഞ്ഞിട്ടാണ്” -2010 ​േലാകകപ്പിൽ പോർചുഗലിനെ പരിശീലിപ്പിച്ച ക്വീറോസ്​ പറഞ്ഞു. മനുഷ്യരായിട്ടുള്ള ആളുകൾക്ക്​ പിഴവുപറ്റാം.

എന്നാൽ, അഞ്ചും ആറും ആളുകൾ ചേർന്ന്​ സാ​േങ്കതികവിദ്യ ഉപയോഗിച്ച്​ വിധി നിർണയിക്കു​േമ്പാൾ തെറ്റുപറ്റു​ന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ച​ു. വാർ വഴി റൊണാൾഡോക്ക്​ പെനാൽറ്റി ലഭിച്ചതുംവിമർശനത്തിനിടയാക്കിയിരുന്നു. വാർ നല്ല രീതിയിലല്ല നടപ്പാക്കുന്ന​െതന്നും അത് ഫിഫ പ്രസിഡൻറിനടക്കം അറിയാമെന്നും ക്വീറോസ്​ കൂട്ടിച്ചേർത്തു.
 

Tags:    
News Summary - Cristiano Ronaldo controversially escapes red card- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.