ലാലിഗ മത്സരങ്ങൾ മാറ്റി; റയൽ മഡ്രിഡ് ടീം നിരീക്ഷണത്തിൽ

മഡ്രിഡ്: കോവിഡ് ഭീതിക്കിടെ സ്പെയിനിൽ ഫുട്ബാൾ മത്സരങ്ങൾക്ക് വിലക്കേർപ്പെടുത്തി. ലാലിഗ മത്സരങ്ങൾ മാറ്റിവെച് ചു. വരുന്ന രണ്ടാഴ്ച സ്പാനിഷ് ലീഗിൽ മത്സരങ്ങൾ ഉണ്ടാ‍യിരിക്കില്ല. ആവശ്യമെങ്കിൽ കൂടുതൽ ദിവസങ്ങളിലേക്ക് മത്സരങ്ങൾ മാറ്റിവെക്കുമെന്നും ലാലിഗ സംഘാടകർ അറിയിച്ചു.

ലാലിഗയിലെ പ്രധാന ടീമായ റയൽ മഡ്രിഡ് കോവിഡ്-19 നിരീക്ഷണത്തിലായതിന് പിന്നാലെയാണ് മത്സരങ്ങൾ മാറ്റിയതായി പ്രഖ്യാപനമുണ്ടായത്. ഇറ്റലിയിലെ മിലനിൽ നടന്ന റയൽ മഡ്രിഡിന്‍റെ മത്സരത്തിന് ഒരാഴ്ചക്ക് ശേഷം ഒരു ബാസ്കറ്റ് ബാൾ താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഫുട്ബാൾ ടീമും ബാസ്കറ്റ് ബാൾ ടീമും വാൽഡെബെബാസിൽ ഒരേ സൗകര്യങ്ങളാണ് ഉപയോഗിച്ചിരുന്നത്.

അതേസമയം, അടുത്ത ആഴ്ച നടക്കേണ്ട ചാമ്പ്യൻസ് ലീഗ് മത്സരങ്ങളെ കുറിച്ച് സംഘാടകരായ യുവേഫ വിശദീകരിച്ചിട്ടില്ല.

Tags:    
News Summary - Coronavirus: Real Madrid quarantined, La Liga suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.