ലിമ: തെക്കൻ അമേരിക്കയുടെ രാജകിരീടമായ കോപ ലിബർറ്റഡോറസ് ട്രോഫി 38 വർഷത്തിനു ശേഷ ം റിയോ െഡ ജനീറോയിലെ െഫ്ലമെങ്കോയിലേക്ക്. പെറുവിലെ ലിമയിൽ നടന്ന കലാശപ്പോരാട്ട ത്തിൽ അർജൻറീനയിൽനിന്നുള്ള നിലവിലെ ചാമ്പ്യന്മാരായ റിവർേപ്ലറ്റിനെ 2-1ന് വീഴ്ത് തിയാണ് സോക്രട്ടിസിെൻറയും സീകോയുടെയും പിൻഗാമികൾ കപ്പിൽ മുത്തമിട്ടത്. 1981നുശേഷം ആദ്യമായാണ് മാറക്കാനയുടെ സ്വന്തം സംഘമായ െഫ്ലമെങ്കോയിലെത്തുന്നത്.
വീറുറ്റ കളിയുടെ 14ാം മിനിറ്റിൽ കൊളംബിയൻ താരം റാഫേൽ ബോറിയുടെ ഗോളിലൂടെ റിവർേപ്ലറ്റാണ് മുന്നിലെത്തിയത്. ഒറ്റഗോളിെൻറ ലീഡിൽ തൂങ്ങി അർജൻറീന പട കിരീടം നിലനിർത്തുമെന്ന് ഉറപ്പിച്ചു നിൽക്കെ കളി മാറി. മുൻ ഇൻറർമിലാൻ താരമായ ഗബ്രിയേൽ ബർബോസ അവസാന മിനിറ്റുകളിലെ ഇരട്ട ഗോളിൽ െഫ്ലെമങ്കോക്ക് ചരിത്രം സമ്മാനിച്ചു. 89ാം മിനിറ്റിലെ ഗോളിലൂടെ സമനില. തൊട്ടുപിന്നാലെ ഇഞ്ചുറി ടൈമിൽ വിജയ ഗോളും.
2016 വരെ സാേൻറാസിനായി കളിച്ച ബർബോസ ഇൻറർ മിലാനിലൂടെ യൂറോപ്യൻ ക്ലബിൽ ഭാഗ്യ പരീക്ഷണം നടത്തിെയങ്കിലും വിജയിച്ചില്ല. പിന്നീട് ലോണിൽ സാേൻറാസിൽ തിരിച്ചെത്തിയ ശേഷമാണ്, ഈസീസണിൽ െഫ്ലമിങ്കോയിലേക്ക് കൂടുമാറുന്നത്. സീസണിൽ 31 ഗോളുമായി 23 കാരൻ അവിസ്മരണീയമാക്കി.മുൻ സീസണുകളിൽ ഹോം-എവേ മൈതാനങ്ങളിലായാണ് ഫൈനൽ നടന്നതെങ്കിൽ, ഈ വർഷം മുതൽ നിഷ്പക്ഷ വേദിയിൽ ഒരു കളിയായി മാറി. കഴിഞ്ഞ വർഷം ബൊക-റിവർ േപ്ലറ്റ് മത്സരം കാണികളുടെ കലാപത്തെ തുടർന്ന് സ്പെയിനിലേക്ക് മാറ്റിയിരുന്നു. അന്ന് ബൊക്കയെ തോൽപിച്ച് റിവർേപ്ലറ്റ് കിരീടം ചൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.