ഇക്വഡോറിനെ തരിപ്പണമാക്കി ഉറുഗ്വെ; പരാഗ്വയെ പൂട്ടി ഖത്തര്‍

കോപ അമേരിക്കയില്‍ ഇക്വഡോറിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകർത്ത് ഉറുഗ്വെ തുടങ്ങി. സൂപ്പർ താരങ്ങളായ ലൂയി സുവാരസും എഡിൻസൺ കവാനിയും ഇക്വഡോറിനെതിരെ ഗോൾ നേടി. മറ്റൊരു മത്സരത്തിൽ പരാഗ്വയെ ഖത്തര്‍ സമനിലയിൽ തളച്ചു(2-2).

ന ിക്കൊളാസ് ലൊഡെയ്റോ ആറാം മിനിറ്റില്‍ ആദ്യ ഗോൾ നേടി. 24ാം മിനിറ്റിൽ ജോസ് ക്വിന്‍ററോസിന് ചുവപ്പ് കാര്‍ഡ് കണ്ടതോടെ ഉറുഗ്വെ മുന്നേറ്റ നിര ആക്രമണം ശക്തമാക്കിയിരുന്നു. 33ാം മിനിറ്റിൽ കവാനിയും 44ാം മിനിറ്റിൽ സുവാരസും ഗോൾ നേടി. എഴുപത്തിയെട്ടാം മിനിട്ടില്‍ ആര്‍ടുറോ മിന നാലാം ഗോൾ നേടി. വെള്ളിയാഴ്ച ജപ്പാനെതിരെയാണ് ഉറുഗ്വെയുടെ അടുത്ത മത്സരം.


പരാഗ്വക്കെതിരെ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ഖത്തറിന്‍റെ തിരിച്ച് വരവ്. നാലാം മിനിറ്റിൽ ലഭിച്ച പെനാല്‍റ്റിയിലൂടെ ഒാസ്കാർ കർഡോസോ പരാഗ്വെയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ഡെറിസ് ഗോണ്‍സാലസ് ലീഡ് രണ്ടാക്കി. അറുപത്തിയെട്ടാം മിനിട്ടില്‍ അല്‍മോയസ് അലി ഖത്തറിനായി ലക്ഷ്യം കണ്ടു. പിന്നീട് 77ാം മിനിറ്റിൽ പരാഗ്വെ താരം ജുവാൻ റോഡ്രിഗോ റോജസിൻെറ പിഴവിൽ വീണ ഗോളിൽ ഖത്തർ സമനില പിടിക്കുകയായിരുന്നു.

Tags:    
News Summary - copa america 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.