കമ്യൂണിറ്റി ഷീൽഡ് ട്രോഫി: കിരീടത്തോടെ സിറ്റി തുടങ്ങി
ലണ്ടൻ: കഴിഞ്ഞ സീസണിൽ അവസാനിപ്പിച്ചിടത്തുനിന്ന് മാഞ്ചസ്റ്റർ സിറ്റി പുതുസീസൺ തുടങ്ങുന്നു. ഇംഗ്ലീഷ് ഫുട്ബാളിെൻറ കേളികൊട്ടായി വിശേഷിപ്പിക്കുന്ന കമ്യൂണിറ്റി ഷീൽഡ് ട്രോഫിയിൽ ചെൽസിയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോൽപിച്ച് സിറ്റിയുടെ കിരീടനേട്ടം. പ്രീമിയർ ലീഗ്-എഫ്.എ കപ്പ് ജേതാക്കളുടെ പോരാട്ടമായ മത്സരത്തിൽ സെർജിയോ അഗ്യൂറോയുടെ ഇരട്ട ഗോളുകളാണ് സിറ്റിക്ക് കിരീടം സമ്മാനിച്ചത്.
കളിയുടെ 13, 58 മിനിറ്റുകളിൽ ഫിൽ ഫോഡനും ബെർണാഡോ സിൽവയും ഒരുക്കിയ വഴികളിലൂടെ അഗ്യൂറോ വലകുലുക്കിയപ്പോൾ, സിറ്റിയുടെ കുപ്പായത്തിൽ അർജൻറീന താരത്തിെൻറ ഗോളെണ്ണം 201 ആയി. കഴിഞ്ഞ ഫെബ്രുവരിയിൽ ലീഗ് കപ്പ് ഫൈനലിൽ ആഴ്സനലിനെതിരെ 199ാം ഗോൾ നേടിയ ശേഷമാണ് അഗ്യൂറോ ഞായറാഴ്ച രണ്ടു ഗോൾ നേടിയത്.
സിറ്റിയുടെ ഷെൽഫിലെത്തുന്ന അഞ്ചാം കമ്യൂണിറ്റി ഷീൽഡ് ട്രോഫിയാണിത്. 2012ലായിരുന്നു അവസാന കിരീട നേട്ടം. സിറ്റിയിൽ കെവിൻ ഡിബ്രുയിനും ചെൽസിയിൽ റഹിം സ്റ്റർലിങ്, ഹസാഡ്, ഗോളി കർടുവ എന്നിവരുമില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.