പ​ര​ഗ്വേ താ​രം റാ​മോ​ൺ സോ​സ ആ​രാ​ധ​ക​ർ​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കു​ന്നു

അമേരിക്കൻ പോര്; നാളെ യു.എസ്.എ-പരഗ്വേ പോരാട്ടം

ലോ​സ് ആ​ഞ്ച​ല​സ്: സ്വ​ന്തം മ​ണ്ണി​ൽ, മൂ​ന്ന് പ​തി​റ്റാ​ണ്ടി​ന് ശേ​ഷം മ​റ്റൊ​രു ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​രാ​കു​ന്ന യു.​എ​സ്.​എ​ക്ക് നാ​ളെ ആ​ദ്യ ക​ളി. ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 6.30ന് ​ദ​ക്ഷി​ണ അ​മേ​രി​ക്ക​ൻ ടീ​മാ​യ പ​ര​േ​ഗ്വ​യാ​ണ് എ​തി​രാ​ളി​ക​ൾ. ആ​സ്ട്രേ​ലി​യ​യും തു​ർ​ക്കി​യ​യും കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന ഡി ​ഗ്രൂ​പ്പി​ലാ​ണ് പോ​രാ​ട്ടം. അ​ർ​ജ​ന്റീ​ന​ക്കാ​ര​നാ​യ മൗ​റീ​​സി​യോ പൊ​ച്ച​റ്റി​നോ പ​രി​ശീ​ലി​പ്പി​ക്കു​​ന്ന യു.​എ​സ്.​എ​ക്ക് തി​ണ്ണ​മി​ടു​ക്കി​നൊ​പ്പം ക​ളി​മി​ടു​ക്കു​മു​ണ്ട്. പി.​എ​സ്.​ജി, ചെ​ൽ​സി, ടോ​ട്ട​നം, സ​താം​പ്ട​ൺ തു​ട​ങ്ങി​യ ക്ല​ബു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച പ​രി​ച​യ​മു​ണ്ട് മൗ​റി​സ​യോ​ക്ക്.

ഇ​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റ​യു​ട​ൻ സെ​ന​ഗാ​ളി​നെ ടീം ​തോ​ൽ​പി​ച്ചി​രു​​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച ക​രു​ത്ത​രാ​യ ജ​ർ​മ​നി​യെ വി​റ​പ്പി​ച്ചാ​ണ് 1-2ന് ​യു.​എ​സ്.​എ കീ​ഴ​ട​ങ്ങി​യ​ത്. 12ാം ത​വ​ണ​യാ​ണ് യു.​എ​സ്.​എ ലോ​ക​ക​പ്പി​നെ​ത്തു​ന്ന​ത്. 1994ൽ ​ആ​തി​ഥേ​യ​രാ​യ​പ്പോ​ൾ പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യി​രു​ന്നു. ആ​ദ്യ ലോ​ക​ക​പ്പി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ ടീ​മി​ന് 2002ലെ ​ക്വാ​ർ​ട്ട​ർ ഫൈ​ന​ലാ​ണ് പി​ന്നീ​ട് പ​റ​യാ​നു​ള്ള നേ​ട്ടം.

96 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് പ​ര​ഗ്വേ​യു​മാ​യി ലോ​ക​മേ​ള​യി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത്. അ​ന്ന് 3-0ന് ​ജ​യി​ച്ചു. വെ​റ്റ​റ​ൻ ഡി​ഫ​ൻ​ഡ​ർ ടിം ​റീ​മാ​ണ് യു.​എ​സ്.​എ​യെ ന​യി​ക്കു​ന്ന​ത്. മാ​ർ​ക്ക് മ​ക്ക​ൻ​സി​യും ക്രി​സ് റി​ച്ചാ​ർ​ഡ്സു​മ​ട​ക്ക​മു​ള്ള​വ​ർ പ്ര​തി​രോ​ധ​ത്തി​ൽ കൂ​ട്ടാ​യു​ണ്ട്. ടെ​യ്‍ല​ർ ആ​ഡം​സും വെ​സ്റ്റ​ൺ മ​ക്നീ​യും മ​ധ്യ​നി​ര​യി​ലെ പ്ര​മു​ഖ​രാ​ണ്. സ്റ്റാ​ർ ഫോ​ർ​വേ​ഡ് ക്രി​സ്റ്റ്യ​ൻ പു​ലി​സി​ച്ച് എ​ന്ന പു​ലി​ക്കൊ​പ്പം മു​​​ൻ​നി​ര​യി​ൽ ഫൊ​ലാ​റി​ൻ ബ​ലോ​ഗ​ണു​മു​ണ്ട്. അ​ർ​ജ​ന്റീ​ന​ക്കാ​ര​ൻ ത​ന്നെ​യാ​ണ് പ​ര​ഗ്വേ കോ​ച്ച്, ഗു​സ്താ​വോ അ​ൽ​ഫാ​രോ. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ 2-1ന് ​യു.​എ​സ്.​എ​യെ പ​ര​ഗ്വേ തോ​ൽ​പി​ച്ചി​രു​ന്നു. ഒ​മ്പ​താം ത​വ​ണ​യാ​ണ് ​ടീം ​ലോ​ക​ക​പ്പി​നെ​ത്തു​ന്ന​ത്. 2010ന് ​ശേ​ഷം ആ​ദ്യ​മാ​യും. ഗു​സ്താ​വോ ഗോ​മ​സ് ന​യി​ക്കു​ന്ന പ​ര​ഗ്വേ പ്ര​തി​രോ​ധ ക​രു​ത്തി​ലാ​ണ് യോ​ഗ്യ​താ റൗ​ണ്ടി​ൽ പ​ല മ​ത്സ​ര​ങ്ങ​ളി​ലും മു​ന്നേ​റി​യ​ത്. സ​ണ്ട​ർ​ലാ​ന്റി​ന്റെ ഒ​മ​ർ അ​ൽ​ഡ​രേ​റ്റ​യും പ്ര​തി​രോ​ധ​ത്തി​ലെ ക​രു​ത്ത​നാ​ണ്. ടോ​ണി സ​നാ​ബ്രി​യ എ​ന്ന സ്ട്രൈ​ക്ക​ർ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ൽ നാ​ല് ഗോ​ളു​ക​ൾ നേ​ടി​യി​രു​ന്നു. മ​ധ്യ​നി​ര​യി​ൽ യൂ​ലി​യോ എ​ൻ​സി​സോ പ​രി​ക്കി​ൽ നി​ന്ന് മു​ക്ത​നാ​യി തി​രി​ച്ചു​വ​രും.

Tags:    
News Summary - American War; USA-Paraguay War Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.