ലോ​ക​ക​പ്പ് ഫു​ട്ബാൾ ടൂ​ർ​ണ​മെ​ന്റി​ന് മു​ന്നോ​ടി​യാ​യി, മെ​ക്സി​കോ​യി​ലെ ടി​ജു​വാ​ന​യി​ൽ പ​രി​ശീ​ല​ന സെ​ഷ​നു പോ​കു​ന്ന​തി​നു മു​മ്പ് ഇ​റാ​ൻ താ​രം മെ​ഹ്ദി ത​രേ​മി ആ​രാ​ധ​ക​ർ​ക്കാ​യി ഓ​ട്ടോ​ഗ്രാ​ഫു​ക​ൾ ഒ​പ്പി​ടു​ന്നു

ദാ​യ് ദാ​യ് ഗോ​ൾ ഗോ​ൾ; ലോ​ക​ക​പ്പി​ന് പ​ന്തു​രു​ണ്ടു​തു​ട​ങ്ങി

മെ​ക്സി​കോ സി​റ്റി: പ​ച്ച​പ്പു​ൽ മൈ​താ​ന​ങ്ങ​ളി​ൽ കാ​ൽ​പ​ന്തി​ന്റെ മാ​ന്ത്രി​ക​ത പെ​യ്തി​റ​ങ്ങാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു; ലോ​ക​ത്തി​ന്റെ നെ​ഞ്ചി​ടി​പ്പേ​റ്റു​ന്ന മ​ഹാ​മേ​ള​ക്ക് വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ തി​ര​ശ്ശീ​ല ഉ​യ​ർ​ന്നു. ഭൂ​ഗോ​ള​ത്തി​ന്റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നും ഒ​ഴു​കി​യെ​ത്തി​യ കാ​ൽ​പ​ന്ത് ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യ​താ​ള​ങ്ങ​ൾ ഇ​നി ഒ​രേ​യൊ​രു പ​ന്തി​ലേ​ക്ക് ചു​രു​ങ്ങു​ന്നു. വി​ശ്വ​കീ​ർ​ത്തി​ക്കാ​യു​ള്ള പോ​രാ​ട്ട​ത്തി​ന് വി​സി​ൽ മു​ഴ​ങ്ങി​ക്ക​ഴി​ഞ്ഞു.

നി​റ​ങ്ങ​ളു​ടെ​യും സ്വ​പ്ന​ങ്ങ​ളു​ടെ​യും ഒ​രു പു​തി​യ വ​സ​ന്ത​ത്തി​ന് ക​ളി​മു​റ്റ​ങ്ങ​ളി​ൽ തു​ട​ക്ക​മാ​യി​രി​ക്കു​ന്നു. ലോ​കം ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​ക​ളി​ലേ​ക്ക് കാ​ലു​വെ​ച്ചു. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഫി​ഫ ലോ​ക​ക​പ്പി​നാ​ണ് യു.​എ​സും മെ​ക്സി​കോ​യും കാ​ന​ഡ​യും വേ​ദി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. മെ​ക്സി​കോ സി​റ്റി​യി​ൽ വ്യാ​ഴാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം അ​ർ​ധ രാ​ത്രി ന​ട​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. എ​സ്റ്റാ​ഡി​യോ ആ​സ്ടെ​ക്ക സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ളു​ടെ തു​ട​ക്കം. കൊ​ളം​ബി​യ​ൻ ഗാ​യി​ക ഷ​ക്കീ​റ​യും നൈ​ജീ​രി​യ​ൻ ഗാ​യ​ക​ൻ ബ​ർ​ണാ ബോ​യും ചേ​ർ​ന്ന് ഈ ​ലോ​ക​ക​പ്പി​ന്റെ ഔ​ദ്യോ​ഗി​ക ഗാ​ന​മാ​യ ‘ദാ​യ് ദാ​യ്’ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. കാ​ന​ഡ​യി​ലും യു.​എ​സി​ലും ആ​ദ്യ മ​ത്സ​ര​ങ്ങ​ൾ​ക്കു​മു​മ്പ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ളു​ണ്ടാ​വും. 

Tags:    
News Summary - Dai Dai Goal Goal; The World Cup has begun with a bang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.