നവോദയയുടേയും ജോസണ്‍ മാഷിന്‍െറയും സ്വന്തം സി.കെ വിനീത്

കാസര്‍കോട്: കേരള ബ്ളാസ്റ്റേഴ്സിന്‍െറ സി.കെ വിനീതിനെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ  മിന്നും താരമാക്കിയതിന് പിന്നില്‍ കാസര്‍കോട് നവോദയ സ്കൂളിന്‍െറയും ജോസന്‍ മാഷിന്‍െറയും കഠിന പ്രയത്നമാണ്. ആറാം ക്ളാസ് മുതല്‍ പ്ളസ്ടു വരെയുള്ള നീണ്ട ആറു വര്‍ഷത്തെ ബന്ധമാണ് വിനീതിന് നവോദയ സ്കൂളിനോടും ജോസണ്‍ മാഷിനോടുമുള്ളത്.  കണ്ണൂര്‍ നവോദയ സ്കൂളില്‍ നിന്ന് 2003-2005 വര്‍ഷങ്ങളിലാണ് വിനീത് കാസര്‍കോട് നവോദയയില്‍ എത്തുന്നത്. കണ്ണൂര്‍ നവോദയയിലെ കായികാധ്യാപകനായ ജോസന്‍ മാഷിന്‍െ കൂടെ വിനീതും പെരിയ നവോദയിലേക്ക് മാറുകയായിരുന്നു. പത്താം ക്ളാസ് വരെയായിരുന്നു വിനീത് കണ്ണൂരില്‍ പഠിച്ചത്. നവോദയ പെരിയയിലെ രണ്ടു വര്‍ഷമായിരുന്നു വിനീതിന്‍െറ ഫുട്ബോളിലെ സുവര്‍ണ കാലമെന്ന് ആദ്യ കാല പരിശീലകന്‍ ജോസണ്‍ മാഷ് ഓര്‍ക്കുന്നു. 

ചെറുപ്പത്തില്‍ അത്ലറ്റിക്സ് മല്‍സങ്ങളോടായിരുന്നു വിനീതിന് കമ്പം. വിനീതെന്ന അത്ലറ്റിക്സിന്‍െറ ഫുട്ബോളിനോടുള്ള ലഹരിയും ആഗ്രഹവും കണ്ടത്തെിയതും, അത് വളര്‍ത്തിയെടുത്തതും ജോസണ്‍ മാഷായിരുന്നു. ഇരിങ്ങാലക്കുട അരിപ്പാലം സ്വദേശിയാണ് ജോസണ്‍ സാര്‍. ഹൈസ്കൂള്‍ കാലഘട്ടത്ത് ഹൈജംപ്, ലോങ്ജംപ്, 100 മീറ്റര്‍ ഓട്ടം എന്നിവയായിരുന്നു വിനീതിന്‍െറ ഇഷ്ടയിനങ്ങള്‍. പെരിയ നവോദയയില്‍ എത്തിയതിന് ശേഷമാണ് ജോസന്‍ മാഷിന് കീഴില്‍ ഫുട്ബോളില്‍ കഠിനമായ പരിശീലനം ആരംഭിച്ചത്. ജില്ലയിലെ തന്നെ മികച്ച ഫുട്ബോള്‍ ക്ളബ്ബായ പെരിയയിലെ റെഡ് സ്റ്റാര്‍ ക്ളബ്ബുമായി ആഴ്ച്ചയില്‍ മൂന്ന് ടൂര്‍ണമെന്‍റുകള്‍ നടക്കാറുണ്ട്. ഇത്തരത്തിലുള്ള ടൂര്‍ണമെന്‍റുകള്‍ വിനീതിന് വലിയ നേട്ടമായി. രാവിലെ ആറ് മണി മുതല്‍ എട്ട് മണിവരെയും വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് വരെയുമാണ് പരിശീലനം. വിനീതിന് ഫുട്ബോള്‍ എന്നത് ലഹരിയാണെന്നും പരിശീലന സമയത്ത് കൃത്യമായി സമയക്രമം പാലിക്കാറുണ്ടെന്നും ജോസന്‍ മാഷ് പറഞ്ഞു.

ക്രിസ്മസ്,ഓണം തുടങ്ങിയ അവധി ദിവസങ്ങളില്‍ പോലും വിനീത് നാട്ടിലേക്കോ പോകാതെ പരിശീലനത്തില്‍ ഏര്‍പ്പെടുകയാണ് പതിവ്. കളിക്കുന്ന സമയത്ത് അക്രമണ സ്വഭാവക്കാരനാണെങ്കിലും മറ്റുള്ള സമയത്ത് വെറും നാണം കുണുങ്ങിയാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിലെ ഫുട്ബോള്‍ ടീമിനെ നയിക്കാനുള്ള കഴിവ് വിനീതിനുണ്ടായിരുന്നു. ഇന്‍റര്‍നാഷണല്‍ ഫുട്ബോള്‍ കളിക്കാരുടെ ശൈലി സ്വായത്തമാക്കാന്‍ പരിശീലന സമയത്ത് ശ്രദ്ദിക്കാറുണ്ടായിരുന്നു. അന്താരാഷ്ട്ര ക്ളബ്ബ് ഫുട്ബോള്‍ മല്‍സരങ്ങള്‍ സ്ഥിരമായി കാണുന്ന ശീലവും അത് ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ശീലവും വിനീതിനുണ്ടായിരുന്നുവെന്ന് ജോസണ്‍ മാഷ് പറയുന്നു.  സ്കൂള്‍ ടീമിനെ രണ്ട് വര്‍ഷക്കാലം നന്നായി നയിക്കാന്‍ വിനീതിന് കഴിഞ്ഞു. പാലക്കാട് മുതല്‍  കാസര്‍കോട് വരെയുള്ള നവോദയ സ്കൂളുകളുടെ  ക്ളസ്റ്റര്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിലാണ് വിനീതിന്‍െറ ക്യാപറ്റന്‍സിയില്‍ ആദ്യമായി ജേതാക്കളാകുന്നത്. പ്ളസ്ടു പഠിക്കുന്ന സമയത്ത് തന്നെ ഫുട്ബോളിലെ എല്ലാ പൊസിഷനുകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കോഴിക്കോട് സായിയിലെ വേലായുധന്‍ സാറിന് കീഴിലുള്ള പരിശീലനവും വിനീതിന് ലഭിച്ചിരുന്നു. ഇതിനോടകം തന്നെ ദേശീയ ഫുട്ബോളില്‍ താരമായി മാറിയ സി.കെ വിനീതിന് ലോക ഫുട്ബോളിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായി ജോസണ്‍ മാഷ് പറഞ്ഞു.

 

Tags:    
News Summary - ck vineeth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT