ചെ​ൽ​സിയുടെ തോ​മ​സ്​ ക​ലാ​സ് ഫു​ൾ​ഹാ​മി​ൽ 

ല​ണ്ട​ൻ: ചെ​ൽ​സി മ​ധ്യ​നി​ര​താ​രം തോ​മ​സ്​ ക​ലാ​സ്​ വ​രു​ന്ന സീ​സ​ണി​ൽ ഫു​ൾ​ഹാ​മി​നാ​യി ബൂ​ട്ട​ണി​യും. ക​രാ​റ​ടി​സ്​​ഥാ​ന​ത്തി​ൽ നാ​ലു വ​ർ​ഷ​ത്തേ​ക്കാ​ണ്​ ചെ​ക്ക്​​ ​റി​പ്പ​ബ്ലി​ക്ക​ൻ താ​ര​ത്തെ ന​ൽ​കാ​ൻ ​ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ചാ​മ്പ്യ​ന്മാ​ർ തീ​രു​മാ​നി​ച്ച​ത്. നേ​ര​േ​ത്ത 2010ൽ ​ചെ​ക്ക് ​​റി​പ്പ​ബ്ലി​ക്​ ക്ല​ബി​ൽ​നി​ന്ന്​ ചെ​ൽ​സി​യി​ലേ​ക്കെ​ത്തി​യ താ​ര​​ത്തെ ചെ​ൽ​സി വി​വി​ധ ക്ല​ബു​ക​ൾ​ക്ക്​ ക​രാ​റ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ൽ​കു​ക​യാ​യി​രു​ന്നു. 2013-14 സീ​സ​ണി​ൽ ഹൊ​സേ മൗ​റീ​ന്യോ, വീ​ണ്ടും ചെ​ൽ​സി​യി​ൽ ക​ളി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട്​ താ​ര​ത്തെ മി​ഡി​ൽ​സ്​​ബ്രോ​ക്ക്​​ ന​ൽ​കി. ഇ​ത്ത​വ​ണ ഫു​ൾ​ഹാ​മി​ന്​ ന​ൽ​കാ​ൻ ചെ​ൽ​സി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
 
Tags:    
News Summary - Chelsea's Tomas Kalas set to rejoin Fulham on loan-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.