ചെ​ൽ​സി x ആഴ്​സനൽ ​ഫൈ​ന​ൽ 

ലണ്ടൻ: അടിയും തിരിച്ചടിയും കണ്ട മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്പറിനെ ചെൽസി തകർത്തത് 4-2നാണ്. പ്രീമിയർ ലീഗ് കിരീടപോരാട്ടത്തിന് ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്ന ക്ലബുകൾ എഫ്.എ കപ്പിൽ മുഖാമുഖം വന്നപ്പോൾ നാലു സൂപ്പർ ഗോളിനാണ് ടോട്ടൻഹാമിനെ നീലപ്പട തകർത്തുവിട്ടത്. വില്യൻ നേടിയ രണ്ടു ഗോളിന് ഹാരി കെയ്നും ഡിലി അലിയും തിരിച്ചടിച്ചെങ്കിലും എഡൻ ഹസാഡും നമാൻജ മാറ്റിച്ചും ഗോൾനേടി ചെൽസിയെ ഫൈനലിലേക്ക് കടത്തുകയായിരുന്നു. ഇത് ഏഴാം തവണയാണ് എഫ്.എ കപ്പ് സെമിഫൈനലിൽ ടോട്ടൻഹാം ഹോട്സ്പർ തോറ്റുപുറത്താവുന്നത്. ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ് പോരാട്ടങ്ങളിൽനിന്ന് നേരേത്ത പുറത്തായ ടോട്ടൻഹാമിന് എഫ്.എ കപ്പ് പ്രതീക്ഷകളും അസ്തമിച്ചു. 

അഞ്ചാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ബ്രസീലിയൻ താരം വില്യൻ ഗോളാക്കിയതോടെ, ഇത് ചെൽസിയുടെ ദിനമാണെന്ന് ആരാധകർ ഉറച്ചുവിശ്വസിച്ചിരുന്നു. പെഡ്രോയെ വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്ക് ഇടതുവിങ്ങിെല പെനാൽറ്റി ബോക്സിനരികിൽനിന്ന് വില്യൻ ഗോളാക്കുകയായിരുന്നു. എന്നാൽ, പൊച്ചട്ടിന്യോ സംഘത്തിന് സന്തോഷിക്കാൻ കൂടുതൽ കാത്തിരിക്കേണ്ടിവന്നില്ല. ക്രിസ്റ്റ്യൻ എറിക്സണിെൻറ ക്രോസിന് തലവെച്ച് ‘ഗോളടിയന്ത്രം’ ഹാരി കെയ്ൻ തിരിച്ചടിച്ചു. ഇതിന് ചെൽസി മറുപടി നൽകുന്നത് 43ാം മിനിറ്റിൽ. ഇത്തവണ വിക്ടർ മോസസിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി വില്യൻ തന്നെ ഗോളാക്കുകയായിരുന്നു. ഡിലി അലി ടോട്ടൻഹാമിനെ ഒപ്പമെത്തിച്ചു. 2-2.

എന്നാൽ, ചെൽസിയുടെ ഗോൾപൂരം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. 61ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ എഡൻ ഹസാഡ് 75ാം മിനിറ്റിൽ തന്നെ ഗോൾ കണ്ടെത്തി. രണ്ടു ഗോളടിച്ച് ഫോമിലുള്ള വില്യനെ പിൻവലിച്ചായിരുന്നു ഹസാഡിനെ ഇറക്കാൻ കോച്ച് അേൻറാണിയോ കോെൻറയുടെ തീരുമാനം. സമയംവൈകാതെ അതിന് ഫലം കാണുകയായിരുന്നു. അവസാനം 80ാം മിനിറ്റിൽ നമാൻജ മാറ്റിച്ച് 25 വാര അകലെനിന്ന് ഇടങ്കാലുകൊണ്ട് തൊടുത്ത ഷോട്ട് പോസ്റ്റിെൻറ േകാർണറിലൂടെ കയറിയപ്പോൾ വിംബ്ലിയിൽ നിറഞ്ഞുനിന്ന ഗാലറി ഒന്നടങ്കം അദ്ഭുതപ്പെട്ടു.

Tags:    
News Summary - chelsea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.