ഹസാർഡിന്​ ഇരട്ട ഗോൾ; യുറോപ്പ ലീഗിൽ ആഴ്​സനലിനെ തകർത്ത്​ ചെൽസി

ബാക്കു: എദൻ ഹസാർഡ്​ ബാക്കുവിലെ പുൽമൈതാനത്ത്​ തകർത്താടിയപ്പോൾ ആഴ്​സണലിനെ തകർത്ത്​ യുറോപ്പ ലീഗ്​ കിരീടം ചെൽ സിയുടെ ​ഷോക്കേസിലേക്ക്​. ഒന്നിനെതിരെ നാല്​ ഗോളുകൾക്കായിരുന്നു കലാശപ്പോരിലെ ചെൽസിയുടെ ജയം. പരിശീലക വേഷത്ത ിൽ മൗറീ സാരിയുടെ ആദ്യ കിരീടം നേട്ടം കൂടിയായിരുന്നു ബാക്കുവിലേത്​.

പതുക്കെ തുടങ്ങി പിന്നീട്​ കത്തി കയറുകയായിരുന്ന കലാശപോരിൽ ചെൽസി. ആദ്യ പകുതി തീർത്തും വിരസമായിരുന്നു. ​ശ്രദ്ധേയമായ നീക്കങ്ങളൊന്നും ആദ്യപകുതിയിൽ ഇരു ടീമുകളും നടത്തിയില്ല. എന്നാൽ, രണ്ടാം പകുതിയിൽ ചെൽസി വർധിത വീര്യത്തോടെ കളിച്ചതോടെ മികച്ച നീക്കങ്ങൾ പിറന്നു.

രണ്ടാം പകുതിയുടെ നാലം മിനുട്ടിൽ ഒളിവർ ജിറൂഡിൻെറ ഗോളിലൂടെ ചെൽസി മുന്നി​െലത്തി. 60ാം മിനുട്ടിൽ പെഡ്രോ ചെൽസിയുടെ ലീഡുയർത്തി. ഹസാർഡായിരുന്നു ഗോളിന്​ വഴിയൊരുക്കിയത്​. 65ാം മിനുട്ടിൽ ഹസാർഡിൻെറ ഗോൾ കൂടി പിറന്നതോടെ ചെൽസി മൽസരത്തിൽ വ്യക്​തമായ മുൻതൂക്കം നേടി. പെനാൽറ്റിയിലൂടെയായിരുന്നു ഹസാർഡിൻെറ ആദ്യ ഗോൾ. 69ാം മിനുട്ടിൽ ഇവോബിയിലൂടെ ആഴ്​സണൽ ഗോൾ മടക്കിയെങ്കിലും മൽസരത്തിലേക്ക്​ തിരിച്ചു വരാൻ ഗോൾ പര്യാപ്​തമായിരുന്നില്ല. 72ാം മിനുട്ടിൽ ഹസാർഡിൻെറ രണ്ടാം ഗോളും ചെൽസിയുടെ നാലാം ഗോളും പിറന്നതോടെ ആഴ്​സണൽ കീഴടങ്ങുകയായിരുന്നു.

Tags:    
News Summary - chelsea won the europa league-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT