ലണ്ടൻ: 700 കോടിയോളം മൂല്യമുള്ള ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബയെ നിഴലിലൊതുക്കി 240 കോടിക്ക് ലെസ്റ്റർ സിറ്റിയിൽനിന്ന് നീലപ്പട റാഞ്ചിയെടുത്ത എൻഗോളോ കാെൻറയെന്ന മറ്റൊരു ഫ്രഞ്ചുകാരൻ മിന്നുംതാരമാണെന്ന് തെളിയിച്ചപ്പോൾ, നിർണായകമായ എഫ്.എ കപ്പിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ മറിച്ചിട്ട് ചെൽസി സെമിയിൽ. ഇടവേളക്കുേശഷം സ്റ്റാംഫോഡ് ബ്രിഡ്ജിലെത്തിയ ഹൊസെ മൗറീന്യോക്ക് ഒരു ഗോളിെൻറ തോൽവിയുമായി മടക്കം. 51ാം മിനിറ്റിലെ കാെൻറയുടെ ഗോളാണ് െചൽസിയെ വിജയിപ്പിച്ചത്. ആൻഡർ ഹെരീറ 35ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോകേണ്ടിവന്നത് മാഞ്ചസ്റ്റർ യുനൈറ്റഡിെൻറയും മൗറീന്യോയുടെയും താളംതെറ്റിച്ചു.
ആവേശംനിറഞ്ഞ പോരാട്ടരാവിൽ, ഒരുപാട് നിർഭാഗ്യങ്ങളുമായാണ് മൗറീന്യോ പഴയ തട്ടകത്തിലെത്തിയത്. ഇരു ടീമുകളും ആക്രമണവും പ്രത്യാക്രമണവുമായി നിറഞ്ഞാടുന്നതിനിടയിൽ യുൈനറ്റഡിെൻറ ആൻഡർ ഹെരീറക്ക് ചുവപ്പ്കാഡ് കണ്ട് പത്തുപേരായി ചുരുങ്ങിയതോടെ ചെൽസിയുടെ ആക്രമണത്തിന് മൂർച്ചകൂടി. രണ്ടാം പകുതിയുടെ ആദ്യത്തിലായിരുന്നു ഗോൾ പിറക്കുന്നത്. 51ാം മിനിറ്റിലാണ് മധ്യനിര താരം എൻഗോളോ കാെൻറയുടെ ബൂട്ടിൽനിന്ന് ചെൽസിക്ക് സെമിയിലേക്കുള്ള ടിക്കറ്റെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.